Monday, September 3, 2007

നായ്ക്കളെ കുറിച്ച്‌ ഒരു ബ്ലോഗ്ഗ്‌.

ദയവായി നായ്ക്കളെ മനുഷ്യരോടും മന്ത്രിയോടും ഉപമിക്കരുത്‌. കാരണം നായ്ക്കള്‍ നന്ദിയുള്ളവരും വിശ്വസ്ഥരും ആണ്‌.(ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കരുതേ!)പുരാണങ്ങളില്‍ വരെ പരാമര്‍ശമുണ്ട്‌ നായ്ക്കളെ കുറിച്ച്‌. മനുഷ്യരുടെ ജീവിതവുമായി ഇഴപിരിക്കാനാകാത്ത ബന്ധമാണ്‌ നായ്ക്കള്‍ക്കുള്ളത്‌. നായ്ക്കളെ ഒത്തിരി സ്നേഹിക്കുന്നതുകൊണ്ടു തന്നെയാണ്‌ ഞാന്‍ അവരെകുറിച്ച്‌ ഒരു ബ്ലോഗ്ഗ്‌ തുടങ്ങുവാന്‍ തീരുമാനിച്ചതും.
നായ്ക്കളെ കുറിച്ച്‌ ഒരു ബ്ലോഗ്ഗെന്ന ആശയം കുറച്ചുനാളായി ആലോചനയില്‍. എന്റെ അറിവും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച വിവരങ്ങളും ചില സുഹൃത്തുക്കളുടെ സഹായവും ഉണ്ട്‌. ഇക്കാര്യത്തില്‍ വായനക്കാരുടെ കൂടെ സഹായം പ്രതീക്ഷിച്ചുകൊള്ളുന്നു. പോസ്റ്റിങ്ങ്‌ അടുത്തുതന്നെ തുടങ്ങും.

3 comments:

കണ്ണൂരാന്‍ - KANNURAN said...

“ദയവായി നായ്ക്കളെ മനുഷ്യരോടും മന്ത്രിയോടും ഉപമിക്കരുത്‌“ ഈ തുടക്കം തന്നെ ഗംഭീരമായി.. ഞങ്ങടെ സ്വന്തം മുത്തപ്പന്റെ വാഹനമാണ് നായ.. അപ്പൊ എല്ലാവിധ ഭാവുകങ്ങളും...

Blog Academy said...

നായ്ക്കള്‍ക്കു മാത്രമായി ഒരു ബ്ലോഗ്.നല്ല ആശയം കുമാര്‍.ഇപ്പഴാണു കണ്ടത്.

KAMALA CLUB said...

സ്ലം ഡോഗ്?