Wednesday, September 12, 2007

പഗ്ഗ്‌


നിങ്ങള്‍ എവിടെ പോയാലും ഹച്ചിന്റെ നെറ്റ്‌വര്‍ക്കും നിങ്ങളെ പിന്തുടരുന്നു എന്ന പരസ്യം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത്‌ ആ പര്യസ്യത്തിലെ കുട്ടിയെ പിന്തുടരുന്ന പഗ്ഗ്‌ ഇനത്തില്‍പെട്ട "നായ്ക്കുട്ടി"യിലൂടെയായിരുന്നു. നമ്മുടെ നാട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ആ പരസ്യത്തിന്റെ സ്വാധീനംകൊണ്ട്‌ പഗ്ഗും പ്രിയപ്പെട്ടതായി മാറി.ഇന്നീ കുസൃതിക്കുടുക്ക പല മലയാളികുടുമ്പങ്ങളിലേയും "ഒരംഗമായി" തീര്‍ന്നിരിക്കുന്നു.


ചൈനയാണ്‌ ഇവയുടെ ജന്മദേശമായി കരുതപ്പെടുന്നത്‌.അവിടെ നിന്നും ടിബറ്റിലും ജപ്പാനിലും ഇന്ത്യന്‍ ഭൂഘണ്ഡത്തില്‍ വ്യാപാരത്തിനു വന്നവര്‍ വഴി യൂറോപ്പിലും എത്തപ്പെട്ടു.പിന്നീട്‌ പഗ്ഗിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്നു പറയാം. പ്രഭുകുടുംബങ്ങളിലും മറ്റും അവ ആഡ്യത്ത്വത്തിന്റെ പ്രതീകമായി വിരാജിച്ചു.ചരിത്ര സംഭവങ്ങളുടെ ഭാഗമാവുക കൂടി ചെയ്തതോടെ പഗ്ഗിന്റെ പ്രശസ്തി ഒന്നുകൂടെ കൂടി. 15-16 നൂറ്റാണ്ടുകളില്‍ ഉള്ള പ്രസിദ്ധമായ പെയ്ന്റിങ്ങുകളില്‍ പോലും അവ സ്ഥാനം പിടിച്ചിരുന്നു.


വലിപ്പത്തില്‍ ചെറുതാണെങ്കിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഇവ പൊതുവെ ശാന്തസ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവയും ബുദ്ധിമാന്മാരും ആണ്‌.അപരിചിതരെ കണ്ടാല്‍ കുരച്ച്‌ മുന്നറിയിപ്പുതരുന്ന കാവല്‍ നായയായും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന കളിത്തോഴനായും ഇവയെ അതുകൊണ്ടുതന്നെ സ്ഥലസൗകര്യം കുറഞ്ഞ ഇടങ്ങളില്‍ പോലും വളര്‍ത്തുവാന്‍ സൗകര്യമാണ്‌.വീട്ടിനകത്തു വളര്‍ത്താവുന്ന വിഭാഗത്തില്‍ പെടുന്നു ഇവ. ലാളന ഇഷ്ടപ്പെടുന്ന ഇവയുടെ കൈവളം ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ചില നമ്പറുകളും ഉണ്ട്‌,എന്നാല്‍ ദേഷ്യം വരുന്നസമയത്തെ പഗ്ഗിന്റെ ചുണപിടിച്ച മോന്തകാണുവാന്‍ നല്ല രസമാണ്‌.


വീടിനകത്ത്‌ വളര്‍ത്തുന്നതുകൊണ്ട്‌ കുട്ടികളുമായും കുടുംബത്തിലെ അംഗങ്ങളുമായും അടുത്ത്‌ ഇടപഴകുന്നതിനാല്‍ തന്നെ നായ്ക്കളില്‍ നിന്നും പകരാവുന്ന -പല വിധത്തിലുള്ള ചൊറി,അലര്‍ജി,വിരകള്‍- അസുഖങ്ങളെകുറിച്ച്‌ മുങ്കരുതല്‍ എടുക്കുന്നത്‌ നല്ലതാണ്‌.


ഉയരക്കുറവും മുഖത്തെചുളിവുകളും വളഞ്ഞ ചെറിയ വാലും വീണുകിടക്കുന്ന ചെവിയും ഇവയുടെ സൗന്ദര്യം കൂട്ടുന്നു.തിളക്കമുള്ള ചെറിയ രോമങ്ങള്‍ ആയതിനാല്‍ ചീകി വൃത്തിയാക്കുവാന്‍ എളുപ്പമാണ്‌.മുഖം കറുപ്പും ഭാക്കി ഭാഗം വെളുപ്പ്‌,ഇളം മഞ്ഞയോ തവിട്ടുനിറമോ ആണ്‌ സാധാരണ കണ്ടുവരുന്ന പഗ്ഗുകളില്‍ അധികവും.എന്നാല്‍ പൂര്‍ണ്ണമായും കറുപ്പുനിറത്തിലും സില്വര്‍ ഓറഞ്ച്‌ രനിറത്തിലും ഉള്ള പഗ്ഗുകള്‍ ഉണ്ട്‌. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പഗ്ഗുകള്‍ക്ക്‌ തൂക്കം ഏകദേശം 6-8 കിലോ വരെ ഉണ്ടാകും.


വിലയെ കുറിച്ചുപറഞ്ഞാല്‍ പതിനായിരം മുതല്‍ മുകളിലേക്ക്‌ ആണ്‌ പഗ്ഗുകളുടെ വില. ഇമ്പോര്‍ട്ട്‌ ചെയ്തവക്ക്‌ വിലകൂടുതല്‍ ആണ്‌.അതുകൊണ്ടുതന്നെ കച്ചവടക്കാര്‍ ഇമ്പോര്‍ട്ട്‌ ചെയ്തതാണെന്ന് പറഞ്ഞ്‌ കബളിപ്പിക്കുവാന്‍ സാധ്യതയുണ്ട്‌.കെന്നല്‍ ക്ലബ്ബുകളുടെ റെജിസ്ട്രേഷന്‍ ഉള്ള നായ്ക്കുട്ടികളെ മാത്രം തിരഞ്ഞെടുക്കുക,കെന്നല്‍ക്ലബ്ബ്‌ രജിസ്ട്രേഷനില്ലാത്ത നായ്ക്കള്‍ക്ക്‌ ഒരിക്കലും ഉയര്‍ന്ന വില കിട്ടാറില്ല അല്ലെങ്കില്‍ ഉയര്‍ന്നവില നല്‍കരുത്‌.റെജിസ്ട്രേഷന്‍ അംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്‌ നായ്ക്കുട്ടിയെ വാങ്ങുമ്പോള്‍ തന്നെ പരിശോധിച്ച്‌ ഉറപ്പുവരുത്തുക.


ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.

3 comments:

കുറുമാന്‍ said...

മൂന്നാറില്‍ 58 ഏക്കര്‍ സ്ഥലം ആദിക്കുണ്ട്. പട്ടി വളര്‍ത്തല്‍ നടത്താന്‍ ഉദ്ദേശ്വൌം ഉണ്ട്........സഹായം വേണ്ടി വന്നാല്‍ സഹായിക്കണേ.......

Mr. K# said...

കൊള്ളാം മാഷേ. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പട്ടി അല്‍‌സേഷന്‍ തന്നെ, പിന്നെ ഡോബര്‍മാനും. റൂട്ട് വീലര്‍ ഇപ്പോള്‍ പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെ.

paarppidam said...

തീര്‍ച്ചയായും സഹായിക്കാം കുറു.പ്രിയ കുതിരവട്ടന്‍ അവയെകുറിച്ചു വഴിയെ എഴുതുന്നുണ്ട്‌.