ചിത്രത്തിനു കടപ്പാട് ഗൂഗിള്‍ സെര്‍ച്ചിനോട്.
ഡാഷ് എന്ന ചുരുക്കപ്പേരില്‍ നായ്പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇവ ചെറുജനുസ്സില്‍ പെടുന്ന നായ്ക്കളാണ്.വീടിനകത്തു വളര്‍ത്താന്‍ പറ്റിയ ജാനസ്സാണിത്.
ഇവയില്‍ മീനിയേച്ചറും,സ്റ്റാന്റേര്‍ഡും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്.മീനിയേച്ചര്‍ തീരെ ചെറുതും ഏകദേശം 2.5 മുതല്‍ 5 കിലോവരെ ഭാരം വരുന്നവയാണ്.ഇവയുടെ പൊക്കം പരമാവധി 12-15 സെന്റീമീറ്റര്‍ വരെയേ ഉണ്ടാകൂ.എന്നാല്‍ സ്റ്റാന്റേര്‍ഡാകട്ടെ 23 സെന്റീമീറ്റര്‍ വരെ പൊക്കം ഉള്ളവരും ഏകദേശം 10-12 കിലോവരെ തൂക്കം വരുന്നവരും ആണ്.
കുറഞ്ഞ് മിനുസ്സമുള്ള രോമത്തോടുകൂടിയും നീളം രോമമുള്ളവയും പരുപരുത്തരോമമുള്ളവയും ആയി മൂന്നുതരത്തില്‍ രോമം ഉള്ളവര്‍ ഡാഷ് ഹൂണ്ടിലുണ്ട്.
നിറം: കറുപ്പും,കറുപ്പില്‍ തുരുമ്പുനിറത്തില്‍ ചുട്ടിയുള്ളതും(ഡോബര്‍മാനും,റോട്ട്വീലറിനും ഉള്ളപോലെ),തവിട്ടുനിറം,തുരുമ്പിന്റെ നിറം എന്നിങ്ങനെ വ്യത്യസ്ഥമായ നിറങ്ങളില്‍ ഇവയെ കാണാം. കറുപ്പു നിറത്തിലുള്ള ഡാഷ് ഹൂണ്ട് നായ്ക്കള്‍ ആണ് കാഴ്ചക്ക് കൂടുതല്‍ ഭംഗി.
ആള്‍ കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും കാവലിന്റെ കാര്യത്തില്‍ മിടുക്കനാണ് എങ്കിലും ശരീരത്തിന്റെ വലിപ്പക്കുറവ് എതിരാളിയോട് "നേരിട്ട് ഏറ്റുമുട്ടുവാന്‍"ഉള്ള കാര്യത്തില്‍ ഒരു ന്യൂനതയാണ്. അപരിചിതരെ കണ്ടാല്‍ കുരച്ച് ബഹളം വെക്കും എന്നാല്‍ പൂഡില്‍,പോമറേനിനയന്‍ വിഭാറ്റത്തെപ്പോലെ സദാസമയവും കുരച്ച് വീട്ടുകാര്‍ക്ക് ഒരു ശല്യമാകുകയുമില്ല.മറ്റു ചെറുജനുസ്സകളെപോലെ കുട്ടികളുമായി അത്രപെട്ടെന്ന് ഇണങ്ങിയെന്നു വരില്ല.പരിശീലിപ്പിക്കുവാനും പരിചരിക്കുവാനും പൊതുവെ എളുപ്പമാണ്.നീളമുള്ള രൊമം ഉള്ളവയെ നന്നായി ബ്രഷ് ചെയ്തു സംരക്ഷിച്ചില്ലെങ്കില്‍ വളരെപെട്ടെന്ന് ചര്‍മ്മ രോഗങ്ങള്‍ പിടിപെടുവാനും രോമം കൊഴിഞ്ഞുപോകുവാനും ഉള്ള സാധ്യത കൂടുതലാണ്.പറമ്പിലെ പെരുച്ചാഴി/തുരപ്പന്‍ വിഭാഗത്തില്‍ പെടുന്ന എലികളെ വേട്ടയാടുന്നതില്‍ മിടുക്കന്മാരാണിവര്‍.
തൃശ്ശൂരില്‍ 600-1500 രൂപ വരെ കെന്നല്‍ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവക്ക് വിലയുണ്ട്. കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവക്ക് വില കൂടും. ഓര്‍ക്കുക കെന്നല്‍ക്ലബ്ബ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയുടെ കുഞ്ഞുങ്ങള്‍ക്ക് കെന്നല്‍ മാര്‍ക്കറ്റില്‍ യാതൊരു ഡിമാന്റും ഇല്ല അതുകൊണ്ടു തന്നെ അവയെ വലിയ വിലകൊടുത്ത വാങ്ങാതിരിക്കുക.
വാല്‍മൊഴി: പൊക്കക്കുറവുകൊണ്ടുള്ള "കോമ്പ്ലക്സ്"കൊണ്ടാണോ അതോ ജനനം ജര്‍മ്മനിയില്‍(മഹാനായ ഹിറ്റ്‌ലര്‍ പൊക്കത്തില്‍ കുറവായിരുന്നെങ്കിലും ശൗര്യത്തില്‍ പുറകില്‍ ആയിരുന്നില്ലല്ലോ!) ആയതിനാലാണോ എന്നറിയില്ല അല്‍പ്പം മുന്‍ശുണ്ടിക്കാരാണിക്കൂട്ടര്‍ ശ്രദ്ധിച്ചു പെരുമാറിയില്ലെങ്കില്‍ കടികിട്ടും എന്നതിനു അനുഭവഞ്ജര്‍ ഒത്തിരിയുണ്ട്.
3 comments:
ഒരു കുട്ടി ഡാഷ്ഹണ്ടിനെ നിര്വ്വചിച്ചത്
"ഹീ ഈസ് ഹാഫ് അ ഡോഗ് ഹൈ & ഏ ഡോഗ് ആന്‍ഡ് ഏ ഹാഫ് ലോങ്ങ്"
ലവന്മാര്‍ വീട്ടിലെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും മൊത്തം തുരന്നു മറിക്കും എന്നത് ഒഴിച്ചാല്‍ വേറേ ഒരു പ്രശ്നവുംുണ്ടായിട്ടില്ല :).
എലി പിടുത്തക്കാരനാണല്ലേ. വല്ല വലിയ തുരപ്പനും ഇതിനെ പിടിക്കും. :-) ഇത്തിരിയല്ലേ ഉള്ളൂ.
നന്ദി ദേവേട്ടന്‍,
കുതിരവട്ടന്‍.
നായ്ക്കളെ കുറിച്ച് ഒരു ബ്ലോഗ്ഗ് തുടങ്ങുമ്പോള്‍ അത് വായിക്കപ്പെടുമോ എന്നൊരു ശങ്ക ഉണ്ടായിരുന്നു. എന്തായാലും നായ്പ്രേമികള്‍ ഒത്തിരി ഉള്ള നമ്മുടെ നാട്ടില്‍ പ്രയോജനപ്പെടും എന്ന് കരുതുന്നു.
Post a Comment