Monday, October 1, 2007

ലാബ്രഡോര്‍ റിട്രീവര്‍.


ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.




സിനിമയിലും മറ്റും ആളുകളുടെ മേല്‍ ചാടിവീണ്‌ കടിച്ചുകീറുന്ന രംഗങ്ങളിലും ബോംബ്‌ ബീഷണിയുള്ളിടങ്ങളില്‍ മണം പിടിച്ച്‌ ബോബ്‌ പരിശോധിക്കുന്നവര്‍ക്കിടയിലും ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന നായ്ക്കളാണ്‌ ലാബ്രഡോര്‍.കാഴ്ചയില്‍ കറുത്തനിറത്തില്‍ ഉള്ള ലാബിനു ഭീകരതതോന്നുമെങ്കിലും പൊതുവെ ശാന്തസ്വഭാവവും എളുപ്പത്തില്‍ പരിശീലനം സ്വായത്തമാക്കുന്നവരും ആണിവര്‍. മണപിടിക്കുവാനുള്ളകഴിവും നല്ലവണ്ണം ഉണ്ട്‌.


ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റുകാരനായ ഇവന്‍ നീന്തുവാനുള്ള കഴിവ്‌ ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവരായി മാറി.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ളവരാണിവര്‍. ഇവക്ക്‌ ധാരാളം വ്യയാമം ആവശ്യമാണ്‌. ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജാനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യപ്രകൃതക്കാരായ "ലാബ്‌" ഇന്ന് നമ്മുടെ നാട്ടിലെ ജനപ്രിയ ജാനസ്സുകളില്‍ ഒന്നാണ്‌.


പരന്ന മുഖവും ഒടിഞ്ഞുതൂങ്ങിയ എന്നാല്‍ അധികം നീളമില്ലാത്ത താഴേക്ക്‌ ഒടിഞ്ഞുതൂങ്ങിയ ചെവിയും ശാന്തമായ മുഖഭാവവും ആണിവക്ക്‌. കറുപ്പ്‌, മഞ്ഞ, സ്വര്‍ണ്ണനിറം,ചോക്ലേറ്റ്‌ നിറം, മഞ്ഞകലര്‍ന്ന വെളുപ്പുനിറം എന്നീനിറങ്ങളില്‍ ലാബിനെ കണ്ടുവരുന്നു.അധികം നീളമില്ലാത്തരോമം ആണിവക്ക്‌. അതിനാല്‍ വൃത്തിയാക്കുവാന്‍ എളുപ്പമാണ്‌.വാലില്‍ രോമക്കുറവുള്ളത്‌ ഒരഭംഗിയാണ്‌.


പൊക്കം 55-60 സെന്റീമീറ്റര്‍ വരെയും


തൂക്കം25-35 കിലോവരെയും ആണ്‌.


പെണ്‍പട്ടിയെ വളര്‍ത്തി പ്രചനനം ചെയ്യീച്ച്‌ വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പറ്റിയ ഇനമാണെങ്കിലും പൊതുവെ വിലകുറവാണിവയുടെ കുട്ടികള്‍ക്ക്‌. പെഡിഗ്രി സര്‍ട്ടിഫിക്കറ്റില്ലാത്തതിനു തൃശ്ശൂരില്‍ 2000-3500 വരെയാണ്‌ വില.( കച്ഛവടക്കാര്‍ എന്തുപറഞ്ഞാലും മോഹവിലകൊടുത്തുവാങ്ങുവാന്‍ പറ്റിയ ഇനമല്ല)

2 comments:

paarppidam said...

പാരമൊഴി: നാട്ടില്‍ കണ്ടവന്റെ പറമ്പിലെ മഞ്ഞിങ്ങ പിരിച്ചും മറ്റും കഴിഞ്ഞിരുന്ന ഒരു കക്ഷി ഗള്‍ഫില്‍ പോയി നാലുപുത്തന്‍ ഉണ്ടാക്കി.നാട്ടില്‍ വന്ന് ആര്‍ഭാടമായി ഒരു വീടും അതിനു ആറടിപൊക്കത്തില്‍ മതിലും ഒക്കെ കെട്ടി.അപ്പോഴാണ്‌ വീട്ടില്‍ ഒരു വിലകൂടിയ ഒരു നായകൂടിയുണ്ടെങ്കില്‍ ഒന്നുകൂടെ ഗമകൂടും എന്ന ചിന്തയുണ്ടായത്‌. പിന്നെ താമസിച്ചില്ല തൃശ്ശൂരിലെ കെന്നല്‍ വില്‍പ്പനക്കാരുടെ അടുത്തേക്ക്‌ വച്ചുപിടിച്ചു.
ആളെകണ്ടപ്പോഴേ ഒരു പൊക്കിയാണെന്നും നായയെകുറിച്ച്‌ പത്തുകാശിനു വിവരം ഇല്ല്യാന്നും മനസ്സിലായ നായവില്‍പ്പനക്കാരന്‍ വിവിധ ഇനങ്ങളെ കുറിച്ച്‌ വച്ചുകാച്ചി.
ഈ ഡോബര്‍മാനു മനുഷ്യന്റെ ബുദ്ധിയാ.ഒരു കിലോമീറ്റര്‍ അപ്പുറത്തുനിന്നും ആള്‍ടെ മണകിട്യാല്‍മതി അതു കള്ളനാണോ ബന്ധുവാണോന്ന് തിരിച്ചറിയും.

അല്‍സേഷ്യനു ആള്‍ടെ ശേഷ്യാ ഒരു ചാട്ടാ ചാട്യാ കൊങ്ങക്ക്‌ കടിവീഴും പിന്നെ ആളെ തവ്ട്‌ പൊട്യാക്കീറ്റേ മാറൂ.
ഈ നിലക്കങ്ങ്ട്‌ തുടങ്ങി ചുള്ളന്റെ അന്യായ കാച്ചോള്‌. ഒടുവില്‍ ലാബര്‍ഡോറിന്റെ കാര്യം പറഞ്ഞതും ഇമ്മടെ ഗള്‍ഫുകാരന്‍ ചാടിവീണുപറഞ്ഞു.
"അതുമാത്രം വേണ്ട. ലാബര്‍മാരുടെ നായയെ ഒന്നും എന്റെ വീട്ടില്‍ വളര്‍ത്താന്‍ പറ്റില്ല. ഞാന്‍ അവിടെ അര്‍ബാബിന്റെ കാര്യസ്ഥനാ !"

Mr. K# said...

നല്ല അനുസരണയാണ് ഇവന്. പെട്ടെന്നു പഠിക്കുകയും ചെയ്യും. പക്ഷേ അപരിചിതരുമായിപ്പോലും പെട്ടെന്ന് ഇണങ്ങും എന്നതാണ് ഒരു പോരായ്മ.