വീടു കവലിനപ്പുറം നായ് വളര്‍ത്തല്‍ ഇന്ന് ഒരു സ്റ്റാറ്റസിണ്റ്റെ ഭാഗം കൂടിയായി മാറിയിരിക്കുന്നു.അതുകൊണ്ടുതന്നെ ആഡ്യത്വം വിളിച്ചോതുന്ന വിവിധ ജനുസ്സുകള്‍ക്ക് പ്രിയവും ഏറി.മുമ്പ് കേരളത്തില്‍ നാടന്‍ നായ്ക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്നത് ജര്‍മ്മന്‍ഷെപ്പേര്‍ഡ് അഥവാ അത്സേഷ്യന്‍ എന്ന ജനുസ്സില്പെട്ടനായ്ക്കള്ക്കും പോമറേനിയന്‍,ഡോബര്മാന് പിന്‍ഷ്വര്‍ (യദാര്ഥത്തില് നമ്മുടെ നാട്ടില്‍ പോമറേനിയന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് പൂഡില്‍ വിഭാഗത്തില്‍ പെടുന്ന നായ്ക്കളാണത്രെ!) എന്നെ വിഭാഗത്തില്‍ പെടുന്ന നായ്ക്കള്‍ ആയിരുന്നു. പിന്നീട് ലാബ്രഡോറും ഡാഷ് ഹൂഡും,വലിപ്പത്തില്‍ കേമനായ ഗ്രേറ്റ്ഡാനും എല്ലാം ജനപ്രിയമാകാന്‍ തുടങ്ങി.അല്പം കൂടുതല്‍ ശൌര്യം ഉള്ള ഇനത്തിനു പുറകെ ആളുകള്‍ പോകുവാന്‍ തുടങ്ങിയതോടെ റോട്വീലര്‍ വിഭാഗത്തിനു ഡിമാണ്റ്റായി.റോട്വീലര്‍ ജനുസ്സില്‍പെടുന്ന നായ്ക്കള്‍ വളരെയധികം അപകടകാരിയാണ്.ഇക്കാരണത്താല്‍ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ജനുസ്സിനെ നിരോധിച്ചതായും പറയപ്പെടുന്നുണ്ട്.
നായ്വളര്ത്തുന്നവരില് കൂടുതല്‍ ആളുകള്‍ നാടന്‍ ഇനങ്ങളെ ഒഴിവാക്കി വ്യത്യസ്ഥമായ ജനുസ്സുകളിലേക്ക് തിരിഞ്ഞതോടെ അവയുടെ പ്രചനനത്തിനും വിപണനത്തിനും ഉള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു.ഇത് കേരളത്തില്‍ പുതിയ ഒരു തൊഴില്‍ രംഗം കൂടെ കൊണ്ടുവന്നു. മുന്‍കാലങ്ങളില്‍ ചുരുക്കം ചില ആളുകള്‍ നടത്തിയിരുന്ന നായവ്യാപാരം പെട്ടെന്ന് വ്യാപിക്കുകയും കൂടുതല്‍ ഫാമുകളും മറ്റും നാട്ടിന് പുറങ്ങളില്‍ പോലും വന്നു. പുതുതായി നായ്വളര്‍ത്തല്‍ ബിസിനസ്സില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.
1.വിലകൂടിയ ജനുസ്സുകളെ ആദ്യം തന്നെ വാങ്ങിക്കൂട്ടി പ്രചനനം നടത്തുന്നതിനേക്കാള്‍ നല്ലത് അധികം വിലയില്ലാത്തതും എന്നാല്‍ വിപണിയില്‍ ഡിമാണ്റ്റുള്ളതുമായ ഇനത്തെ തിരഞ്ഞെടുക്കുന്നതാണ്. ൨.ഓരോ നായ്ക്കളെ കുറിച്ചും കൃത്യമായ റജിസ്റ്റര്‍ സൂക്ഷിക്കുക. ഇണചേര്‍ത്ത ദിവസം, പ്രസവം,പ്രതിരോധ കുത്തിവെയ്പുകള്‍,മൈക്രോചിപ്പ് ഘടിപ്പിച്ചതിണ്റ്റെ വിവരങ്ങള്‍,ഭക്ഷണക്രമങ്ങള്‍,എന്തെങ്കിലും അസുഖം വന്നിട്ടുണ്ടെങ്കില്‍ അതിണ്റ്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക. നായ്ക്കള്‍ക്ക് കൃത്യമായ സമയങ്ങളില്‍ പ്രതിരോധകുത്തിവെയ്പുകളും, വിരയിളക്കുവാനുള്ള മരുന്നുകളും മറ്റു സപ്ളിമെണ്റ്റുകളും നല്‍കുക.
2.നിങ്ങള്‍ വാങ്ങുന്ന നായ്ക്കള്‍ക്ക് കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. കെന്നല്‍ ക്ളബ്ബുകളില്‍ അംഗത്വം എടുക്കുന്നത് നായ്ക്കളുടെ വിപണനത്തിനും,പ്രദര്‍ശനത്തിനുമെല്ലാം സഹായകമാകും.മുന്‍ പരിചയം ഇല്ലാത്തവരില്‍ നിന്നും പലയിടത്തുനിന്നും ശേഖരിച്ചുകൊണ്ടുവന്ന് റോഡ് സൈഡില്‍ വച്ച് വില്‍ക്കുന്നവരില്‍ നിന്നും നായ്ക്കളെ വാങ്ങാതിരിക്കുക.നല്ല ബ്രീഡര്‍മാരില്‍ നിന്നും മാത്രം വാങ്ങുക.
3.പെണ്‍പട്ടിയെ ആദ്യമദിയില്‍ തന്നെ ഇണചേര്ക്കാതിരിക്കുക.ഇത് അതിണ്റ്റെ ആരോഗ്യത്തെ ബാധിക്കും.അതുപോലെ ഒരു പ്രസവം കഴിഞ്ഞ് ഉടനെ മദിലക്ഷണം കാണിക്കുകയണെങ്കില്‍ ഇണചേര്‍ക്കരുത്. പെണ്‍പട്ടികള്‍ ഹീറ്റ് ആയാല്‍ മറ്റു നായ്ക്കള്‍ അവയുടെ അടുത്തുവരാത്ത രീതിയില്‍ സുരക്ഷിതമായ സ്ഥാനത്തെക്ക് മാറ്റുക.സ്റ്റഡ് നായയെ മുങ്കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കണം.ഇണചെര്ക്കുന്നതിനു മുമ്പ് ഇവയെ പരപ്സരം ഇടപെടാന്‍ അനുവദിക്കുന്നത് നല്ലതാണ്.ചില സന്ദര്‍ഭങ്ങളില്‍ പെണ്‍പട്ടികള്‍ നിങ്ങള്‍ ഉദ്ദേശിച്ച സ്റ്റഡ് നായയുമായി സഹകരിച്ചെന്ന് വരില്ല. നായ്ക്കളെ ഇണചേര്‍ക്കുമ്പോള്‍ ആരോഗ്യമുള്ളതും ജനുസ്സിണ്റ്റെ ഗുണം പൂര്‍ണ്ണമായും കാണിക്കുന്നതുമായവയെ തിരഞ്ഞെടുക്കുകയും അതാതു വിഭാഗത്തില്‍ പെടുന്നവയെ മാത്രം പരസ്പരം ഇണചേര്‍ക്കുക. ജനുസ്സുകളെ പര്സ്പരം ഇടകലര്‍ത്തി കൂടുകളീല്‍ സൂക്ഷിക്കാതിരിക്കുക. ആണ്‍പട്ടിക്കും പെണ്‍പട്ടിക്കും കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയും നായ്ക്കുട്ടികള്ക്ക് യദാസമയം കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റും വാങ്ങിവെക്കുക.
4.നയ്വളര്ത്തലില് മുന്‍ പരിചയം ഉള്ളവരോടും,മൃഗഡോക്ടര്‍മാരില്‍ നിന്നും പുസ്തകങ്ങള്‍ ചാനലുകള്‍ എന്നിവയില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുക. അസുഖം ബാധിച്ചനായ്ക്കളെ മറ്റുള്ളവയില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്യുക.മുറിവുപറ്റിയതോ, പ്രസവിച്ചുകിടക്കുന്നതോ ആയ പട്ടികളുടെ അടുത്ത് പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.മുറിവുകളില്‍ മരുന്ന് വെക്കുമ്പോഴും മറ്റും അവയുടെ വായ്ും മുഖവും പ്രത്യേകം തയ്യാറാക്കിയ മാസ്ക് കൊണ്ട് മറക്കുക.
5. നായ്ക്കള്ക്കുള്ല പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളത് മാത്രം തിരഞ്ഞെടുക്കുക. അവ ഈര്‍പ്പം ഇല്ലാത്ത ഇടങ്ങളില്‍ സൂക്ഷിക്കുവാനും ശ്രദ്ധിക്കുക.പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ ഭക്ഷണം നായ്ക്കള്‍ക്ക് നല്‍കാതിരിക്കുക. മാര്‍ക്കറ്റില്‍ നിന്നും പുറം തള്ളുന്ന വേസ്റ്റ് ഉം അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ചോറുതയ്യാറാക്കി നല്കിയാല് മതി എന്ന ധരണ തിരുത്തുക. കൊഴുപ്പു കൂടിയ ഭക്ഷണം മനുഷ്യര്‍ക്കെന്നപോലെ നായ്കള്‍ക്കും ദോഷകരമാണ്.
6.സ്റ്റഡ് നായ്കളെ പ്രത്യേകം പരിചരിക്കുകയും ഇടക്കിടെ ഡോക്ടര്മാരെക്കോണ്റ്റ് പരിശോധിപ്പിക്കുകയും ചെയ്യുക. ക്രോസ് ചെയ്യുവാന്‍ കൊണ്ടുവരുന്ന പെണ്‍പട്ടികള്‍ക്ക് അസുഖം ഇല്ലെന്ന് ഉറപ്പുവരുത്തുക.
7.അനാവശ്യ സന്ദര്‍ശകരെ നിങ്ങളുടെ നായ്ക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുക. നായ്ക്കള്‍ക്ക് താമസിക്കുവാന്‍ ശരിയായ മേല്ക്കൂരയോടുകൂടിയതും കൂടുതല്‍ തണുപ്പില്ലാത്ത തുമായ തറയോടുകൂടിയതുമായതും, ഓരോജനുസ്സിനും അനുസരിച്ച് വലിപ്പമുള്ള കൂടുകള്‍ നിര്‍മ്മിക്കുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൂടിനകത്ത് ജലവും ആഹാരസാധനങ്ങളും കാഷ്ടവും കൂടിക്കിടന്ന് വൃത്തികേടകാതിരിക്കുവാന് ശ്രദ്ധിക്കുക.
8.നായ്ക്കളെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും നായ്ക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സോപ്പ് ഉപയോഗിക്കുകയും ചെയ്യുക. ബാര്സോപ്പുകള് കൊണ്ട് അവയെ കുളിപ്പികകരുത്.കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതെ സൂക്ഷിക്കുക. ൧൩.രോമം ഉള്ള ജനുസ്സാണെങ്കില്‍ അവയുടെ രോമ യഥാസമയം ചീകുക.ചെള്ള് പേന്‍ എന്നിവയെ തടയുവാന്‍ പറ്റിയ മരുന്ന് അടങ്ങിയ പൌഡര്‍ ഇടുവിക്കുക.
9.വിപണനം ചെയ്യുന്നത് എളുപ്പമാക്കുവാന്‍ പത്രങ്ങളിലും മറ്റും പരസ്യം ചെയ്യുന്നറ്റ് നല്ലതാണ്.ഇല്ലാത്ത അവകാശവാദങ്ങള്‍ പറഞ്ഞ് നായ്ക്കുട്ടികളെ വില്ക്കാന് ശ്രമിക്കരുത്. അതു പിന്നീട് ദോഷമാകും.
പൂര്‍ണ്ണമായ താല്പര്യവും സമയവും ഇല്ലാത്തവര്‍ ഇത്തരം സംരംഭങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നന്നായിരിക്കും. ശ്രദ്ധയോടെ കാര്യങ്ങള്‍ കൊണ്ടുപോകാമെങ്കില്‍ ഡോഗ് ബ്രീഡിങ്ങിലൂടെ ധാരാളം പണം സമ്പാധിക്കുവാന്‍ കഴിയും. ഇന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള നായ്ക്കള്‍ ഉണ്ട്.പ്രചനനം കൂടാതെ സ്റ്റഡ് നായ്ക്കളെ വളര്‍ത്തിയും പണം ഉണ്ടാക്കാവുന്നതണ്.അപകട സാധ്യതയില്ലാത്ത ചെറിയ ബ്രീഡുകളെ തിരഞ്ഞെടുത്താല്‍ വീട്ടമ്മമാര്‍ക്കും ഈ രംഗത്തെക്ക് വരാവുന്നതാണ്. കേരളത്തില്‍ മാത്രമല്ല നായ്ക്കുട്ടികള്ക്ക് വിപണിയുള്ളത്. മദ്രാസ്,ബാംഗ്ളൂറ്,മുംബൈ,ഡെല്‍ഹി തുടങ്ങി രാജ്യത്തിണ്റ്റെ വീവിധ ഭാഗങ്ങളില്‍ നിന്ന് ഗുണനിലവാരമുള്ള നായ്ക്കുട്ടികള്ക്ക് ആവശ്യക്കാര്‍ ഉണ്ട്.അതുപോലെ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന നായ്കള്‍ക്കും കേരളത്തില്‍ നല്ല വിപണിയുണ്ട്.
വാല് മൊഴി: ബാങ്കുകള്‍ നായ്വളര്ത്തലിനു ലോണ്‍ അനുവദിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.
Tuesday, July 1, 2008
Subscribe to:
Post Comments (Atom)
6 comments:
priya bloggers varamozhiyil ninnum export cheyyumpol otthiri akshara thettukal varunnu. aarengilum ithinoru parihaaram paranju tharumo?
പ്രിയ പാര്‍പ്പിടമേ എന്തൊക്കെ തെറ്റുകളാണ് വരുന്നത്. “നായ്വളര്ത്തലിനു“ ഇതുപോലുള്ള തെറ്റുകളാണെങ്കില്‍ ഇടക്കൊരു അണ്ടര്സ്കോര് കൊടുത്താല്‍ മതി. naay_vaLarththalinu
എന്നെഴുതിയാല്‍ “നായ്വളര്ത്തലിനു“ എന്നു ലഭിക്കും.
പ്രിയ പാര്‍പ്പിടമേ,
-നല്ല ഒരു ലേഖനം.
അച്ചര-കല്ലുകടി ഇടക്കിടെ അനുഭവപ്പെടുന്നതിനാല്‍ ആസ്വദിക്കാനായില്ല.
(വരമൊഴിയിലെ തെറ്റുകള്‍ ‘മൊഴി‘ ഉപയോഗിച്ച് തിരുത്താമല്ലോ?)
തീര് ച്ചയായും ഇനി കേരളത്തില്‍ ഒരു നായ സം സ്കാരം വരാന്‍ പോകുന്നു.
വിവിധ ഇനത്തില്‍ പെട്ട, നായ ഷോകളും നായ മല് സരങളുമെല്ലാം .
അതിനുള്ള ലക്ഷണങള്‍ കണ്ടു തുടങിയിട്ടുണ്ട്.
കുറേ നാളായി ഇവിടെ പോസ്റ്റൊന്നും കാണാറില്ലായിരുന്നല്ലോ മാഷേ. വായിക്കുന്നുണ്ട്.
അടകോടന്‍ അറിഞ്ഞിട്ടുണ്ടാകില്ല.നായ്ക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റും, ട്രെയിനിങ്ങ് കോളേജും,എന്തിനു വിശ്രമകേന്ദ്രങ്ങള്‍ വരെ ഉണ്ട് കേരളത്തില്‍..കുതിരവട്ടാ അല്പം തിരക്കുകളില്‍ ആയിരുന്നു..
Post a Comment