ത്രിശ്ശൂരിലെ മുണ്ടൂരിൽ(സ്ഥലപ്പേരു അതു തന്നെ ആണോ എന്ന് വ്യക്തമായില്ല) നായ്ക്കൾക്കായി ഒരു ഹോസ്റ്റൽ ഉള്ളതായി മനോരമ ന്യൂസിൽ കണ്ടു.ആ സ്ഥാപനത്തിന്റെ ദൃശ്യങ്ങളുനും ഉണ്ടായിരുന്നു.ഉടമസ്ഥൻ സ്ഥലത്തില്ലാത്തപ്പോൾ നായ്ക്കളെ എവിടെ സൂക്ഷിക്കും എന്നത് പല നായ്വളർത്തലുകാരെയും അലട്ടുന്ന പ്രശനമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ വർദ്ധിക്കുന്നതോടെ അതിനൊരു പരിഹാരം ആകും.ഒരേ സമയം നിരവധി നായ്ക്കളെ സൂക്ഷിക്കുവാൻ ഉള്ള സൗകര്യപ്രദമായ കൂടുകൾ ചികിത്സക്കുള്ള സംവിധാനങ്ങൾ തുടങ്ങി മികച്ച രീതിയിൽ തന്നെയാണ് ഇതിന്റെ ഉടമസ്ഥർ ഈ ഹോസ്റ്റൽ ഒരുക്കിയിരിക്കുന്നത്.
ഇതിനു മുമ്പ് ഇത്തരം ഒരു സ്ഥാപനം തിരുവനന്ദപുരത്ത് തുടങ്ങിയതായി വർഷങ്ങൾക്ക് മുമ്പ് കേട്ടിരുന്നു. സ്വയം തൊഴിൽ കണ്ടെത്തുവാൻ ശ്രമിക്കുന്നവർക്ക് ഒരുപാട് സാധ്യതകൾ ഉള്ളതാണ് ഈ രംഗം .
Tuesday, July 29, 2008
Subscribe to:
Post Comments (Atom)
6 comments:
:-)
അവിടെയും കണ്ണുരുട്ടിക്കാണിക്കുന്ന വാര്ഡന് ഉണ്ടാവുമല്ലോ!!!
കൊള്ളാമല്ലോ. ഹോസ്റ്റലില്‍ നിര്‍ത്തി നായയെ പരിശീലിപ്പിക്കാന്‍ പറ്റുമോ? :-)
കേരളത്തില്‍ നായ്ക്കളുടെ ആവശ്യം ദിനമ്പ്രതി കൂടി വരികതന്നെയാണ്.
മുണ്ടൂര്‍ ആണ് സ്ഥലം. ത്രശ്ശൂര് - കുന്ദംകുളം റൂട്ടില്‍
വാർഡന്റെ കണ്ണുവെട്ടിച്ച് ത്രിശ്ശൂർ റൌണ്ടിൽ ഗേൾഫ്രണ്ട്സിന്റെ ഒപ്പം കറങ്ങിനടക്കുന്നൂണ്ടോ അതോ ജോർജ്ജേട്ടൻസിൽ സെക്കന്റ്ഷോക്ക് പോകുന്നുണ്ടോ എന്നൊന്നും അറിയത്തില്ല?ഇപ്പൾത്തെ നായ്ക്കളല്ലെ?
പെൺപിള്ളാർക്ക്(പെൺപട്ടികൾക്ക്) പ്രത്യേകം ഹോസ്റ്റൽ ആണോ അതോ മിക്സഡ് ആണോ എന്ന് ചോദിക്കാഞത് ഭാഗ്യം!
എന്തായാലും ഒന്ന് ശ്രദ്ധിക്കണത് നല്ലതാണ് അന്യവിഭാഗത്തിൽ നിന്നങ്ങാനും വരനെ കണ്ടുപിടിച്ചാൽ പിന്നീട് പിള്ളാരെ ഡോഗ് സ്കൂളിൽ ചേർത്തുമ്പോൾ പുലിവാലായാലോ ?
കുതിരവട്ടൻ അവിറ്ടെ നായക്കൾക്ക് അത്യാവശ്യം പരിശീലനവും നൽകുന്നെന്നാണ് കേട്ടത്.
വളരെയധികം ഉപകാരപ്രദമായ ഒരു ബ്ലോഗ് തയ്യാറാക്കിയതിനു ആദ്ദ്യമേ അഭിനന്ദനം അറിയിക്കട്ടെ. ഇനിയും നായകളെപ്പറ്റി കുടുതല്‍ അറിയാന്‍ താല്പര്യമുണ്ട് . കുടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.....
Post a Comment