Monday, November 24, 2008

അഫ്ഗാൻ ഹൂണ്ട്

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും.ഇന്റർനെറ്റിൽ ഇതു പ്രസിദ്ധീകരിച്ചവരോടും.

ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരന്റെ മനം കവരുന്ന സുന്ദരൻ നായ എന്ന് വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. പൊക്കവും ഭംഗിയുള്ള നിറത്തോടുകൂടിയ സമൃദ്ധമായതും നീളമുള്ളതുമായ സിൽക്കി രോമവും ആണിവയുടെ അഴകിന്റെ രഹസ്യം.അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ ആണിവയുടെ ജന്മദേശം എങ്കിലും ഇന്നിവ സമ്പന്നരായ നായ്‌വളർത്തലുകാരുടെ അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ നായ് ജനുസ്സിന്. പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റും ബ്രിട്ടണിലെയും മറ്റും പ്രഭുക്കന്മാരുടെ ഇഷ്ട ജനുസ്സായിരുന്നു ഒരുകാലത്തിവ.

പൊക്കം 63-74 സെന്റീമീറ്റർ,തൂക്കം സാധാരണ ഗതിയിൽ 20 മുതൽ 30 കിലോ വരെ.നീളൻ രോമത്തിൽ തുരുമ്പിന്റെ നിറം,വെളുപ്പ്,കറുപ്പു തുടങ്ങി സമ്മിശ്രമായ നിറക്കൂട്ടുകൾ ഇവയുടെ പ്രത്യേകതയാണ്.ഒറ്റപ്രസവത്തിൽ ആറുമുതൽ എട്ടുവരെ കുഞ്ഞുങ്ങൾ ഇവക്കുണ്ടാകും.ശരാശരി ആയുസ്സ് 11 മുതൽ 13 വരെ ആണ്.

പൊതുവെ “മൂഡിയായി“ ഇരിക്കുന്ന ഇവ അപരിചിതരുമായി ഇടപെടുവാൻ ഇഷ്ടപ്പെടുന്നില്ല, അല്പം ആക്രമണകാരിയും ആണ്.മാത്രമല്ല ഇടക്കൽ‌പ്പം വശിക്കാരും ആണ്.കാവലിനായി ഉപയോഗിക്കാം എങ്കിലും കൂടുതൽ ആളുകളും ഇവയെ “ഷോക്ക്” വേണ്ടിയാണ് വളർത്തുന്നത്. ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ ഇവ പലപ്പോഴും യജമനനു “ചീത്തപ്പേരു“ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ അസുഖങ്ങൾ പ്രത്യേകിച്ചും ഫംഗസ്സ് ബാധ ഉണ്ടാകുവാൻ ഇടയുണ്ട്.

പാരമൊഴി: ഭംഗിയുള്ള ചില പെണ്ണുങ്ങളെ പോലെ ആണിവ. കാണാൻ കൊള്ളാം പെരുമാറാൻ കൊള്ളില്ല.കൊണ്ടുനടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ.ഒരു കൌ‌തുകത്തിനു സ്വന്തമാക്കിയാൽ സംഗതി പിന്നീട് പുലിവാലാകും..

8 comments:

paarppidam said...

പാരമൊഴി: ഭംഗിയുള്ള ചില പെണ്ണുങ്ങളെ പോലെ ആണിവ. കാണാൻ കൊള്ളാം പെരുമാറാൻ കൊള്ളില്ല.കൊണ്ടുനടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ.ഒരു കൌ‌തുകത്തിനു സ്വന്തമാക്കിയാൽ സംഗതി പിന്നീട് പുലിവാലാകും..

smitha adharsh said...

സംഗതി കലക്കി..ആ വാലായി,പെണ്ണുങ്ങള്‍ക്ക്‌ ഒരു "പാര" വേണ്ടായിരുന്നു.അതില്‍ പ്രതിഷേധിച്ചു ഞാന്‍ കമന്റ് ഇടാതെ പോകുന്നു.
:(

paarppidam said...

എന്താ സ്മിതാജി സംഗതി സത്യം അല്ലെ?

ദീപക് രാജ്|Deepak Raj said...

കൂടുതല്‍ നായകളെ കുറിച്ചറിയാന്‍ എന്‍റെ ബ്ലോഗില്‍ വന്നാല്‍ മതി

http://indianpattikal.blogspot.com/

http://pattikal.blogspot.com/

paarppidam said...

താങ്കളുടെ ബ്ലോഗ്ഗ് കണ്ടിരുന്നു.നന്നായിരിക്കുന്നു.പ്രത്യേകിച്ചും ആല്ഫബെറ്റിക്ക് ഓർഡർ കീപ്പ് ചെയ്യുന്നു. താങ്കൾക്ക് വിരോധമില്ലെങ്കിൽ ഒരു ലിങ്ക് കൊടുക്കാം.

Anonymous said...

നായ്ക്കളില്‍ കൊള്ളാവുന്ന ജനുസ്സില്‍ ഭൂരിപക്ഷവും ജര്‍മ്മനിയില്‍ നിന്നും ഉള്ളവയാണ്.ഇനി അതിനെ ഫാസിസ്റ്റു നായ്ക്കളെ കുറിച്ച് എഴുതുന്നു എന്ന് പറയുമോ ..അതുപോലെ ആനകളെ ഉത്സ്വവങ്ങളില്‍പങ്കെടുപ്പിക്കുന്നു.അതു ഹിന്ദുത്വ ത്തിന്റെ ഭാഗമണെന്നും പറയുമോ?

paarppidam said...

ഹഹ അന്നയുടെ നിരീക്ഷണംകൊള്ളാം...എന്താ ചെയ്യുക. ഞാനിപ്പോളാ അതേകുറിച്ച് ചിന്തിക്കുന്നത്.ജർമ്മൻ ഷെപ്പേർഡും,റോട് വീലറും, ഒക്കെ വരാനിരിക്കുന്ന പോസ്റ്റുകളിൽ ഇടം പിടിക്കേണ്ടതാണ്.ഇനിയിപ്പോൾ ഇക്കാരണത്താൽ അവയെ കുറിച്ച് എഴുതാണ്ടിർക്കേണ്ടി വരുമോ? എന്റെ രാജ്യസ്നേഹം തെളിയിക്കുവാൻ..

ഇനിയിപ്പോൾ അതൊക്കെ ഹിറ്റ്ലറുടെ നാട്ടിൽ പിറന്ന ജനുസ്സായതോണ്ടെ ഫാസിസ്റ്റ് ജനുസ്സിൽ ഉള്ള നായ്ക്കൾ ആണെന്നും അതുകൊണ്ട് അവയെ ന്നുകളയാണ്ടിരുന്നാല മതിയായിരുന്നു “മനു” വാദികളും മറ്റും.

ആനക്കാര്യം പറയുകയാണേൽ
തലയെടുപ്പിൽ മുമ്പനായ തെച്ചിക്കോട്ടുരാമചന്ദ്രനെ ഇനി പുതിയ പേരിടേണ്ടിവരുമോ? പേരാ‍മംഗലം “മതേതരനാന“, അതുപോലെ ചുള്ളിപ്പറമ്പിൽ വിഷ്ണുവിനെ “ചുള്ളിപ്പറമ്പിൽ പുരോഗമനനാന”,കൊള്ളാം.

എന്താ ചെയ്യുക ഓരോരോ അവതാരങ്ങൾടെ ഗവേഷണങ്ങൾ അല്ലാണ്ടെ എന്താ പറയുക.

Anonymous said...

പാര്‍പ്പിടമേ, വിശദീകരണത്തിനു നന്ദി, പേരാ‍മംഗലം മതേതരനാന, ചുള്ളിപ്പറമ്പില്‍ പുരോഗമനനാന‘ ഇതു കൊള്ളാം കേട്ടാ, ചില മനുഷ്യര്‍ക്കും ഈ പേരു നന്നായിട്ടു ചേരും