Saturday, June 28, 2008

ബോക്സര്‍




ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.


.കുതിരയുടേതുപോലെ എഴുന്നു പിടിച്ചുനില്‍ക്കുന്ന ചെവികള്‍, കാപ്പിനിറമുള്ള ശരീരത്തില്‍ അങ്ങിങ്ങ്‌ കടുവാവരയും നെഞ്ചില്‍ വെളുത്തപാണ്ട്‌,ചുളുക്കുകള്‍ നിറഞ്ഞ "ചുണപിടിച്ച മുഖഭാവം" ,മസിലുകള്‍ വ്യക്തമക്കുന്ന ശരീരപ്രകൃതി ഒറ്റനോട്ടത്തില്‍ ബോക്സര്‍ ഇനത്തില്‍ പെടുന്ന നായ്ക്കളെ തിരിച്ചറിയുന്ന പ്രത്യേകതകള്‍ ആണിവ.ബലമുള്ളതും പ്രത്യേകരൂപത്തോടുകൂടിയതുമായ തലയും കൂടാതെ ഇവയുടെ പ്രധാന ആകര്‍ഷണമായ കുതിരച്ചെവി പലപ്പോഴും ക്രോപ്ചെയ്ത്‌ എടുക്കുന്നതാണ്‌.വാല്‍ മുറിച്ചുകളയാറുണ്ട്‌.

ഇവയുടെ ജന്‍മദേശം ജര്‍മ്മനിയാണ്‌.1800-ണ്റ്റെ അവസാനത്തില്‍ ആണത്രെ ബോക്സര്‍ഗ്രൂപ്പ്‌ ഉരുത്തിരിച്ചെടുത്തത്‌.മസിലുകള്‍ വ്യക്തമക്കുന്ന ശരീരപ്രകൃതിയും മുങ്കാലുകള്‍ ഉയര്‍ത്തി "ബോക്സര്‍മാരുടേതുപോലെ" മാനറിസങ്ങള്‍ കാണിക്കുന്നതില്‍നിനുമാണത്രെ ഈ പേരുവീഴുവാന്‍ കാരണം. ബോക്സര്‍ ഇനത്തില്‍പെട്ടനായക്കള്‍ക്കു കാപ്പിയില്‍ കടുവാവര,കറുപ്പ്‌,ഇളം മഞ്ഞ,വെളുപ്പ,തേനിണ്റ്റെ നിറം,മാനിണ്റ്റെ നിറം എന്നീ നിറങ്ങളോടൊപ്പം ചിലപ്പോള്‍ അടിവയര്‍ മുതല്‍ മുഖം വരെയും അല്ലെങ്കില്‍ നെഞ്ചിലും കാല്‍പാദങ്ങളിലും വെളുപ്പുപാണ്ടുകള്‍ കാണാം. മൃദുവയതും തിളക്കമുള്ളതും നീളം കുറഞ്ഞതുമായ രോമവുമുള്ള ആണ്‍പട്ടിക്ക്‌ തൂക്കം ഏകദേശം 30-35കിലോവരെയും പെണ്‍പട്ടിക്ക്‌ 23-27കിലോ വരെയും പൊക്കം യഥാക്രമം 56-64 സെണ്റ്റീമീറ്ററും 53-60സെണ്റ്റീമീറ്ററും ആണ്‌.ആയുസ്സ്‌ ഏകദേശം പത്തുവര്‍ഷം വരെ ആണ്‌. തികഞ്ഞ ഊര്‍ജ്ജസ്വലതയും കുശാഗ്രബുദ്ധിയും ഉള്ളവയാണിവ. വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെടുന്ന ബോക്സര്‍ ഇനത്തില്‍ പെട്ടനായ്ക്കള്‍ക്ക്‌ വ്യയാമത്തിനുള്ള സ്ഥലം ആവശ്യമാണ്‌.

കേരളത്തില്‍ ധാരാളമായി ഇപ്പോള്‍ വളര്‍ത്തപ്പെടുന്ന ഒരു ഇനമായി മാറിക്കൊണ്ടിരിക്കുന്നു ബോക്സറുകള്‍.ശ്രദ്ധാപൂര്‍വ്വമുള്ള പ്രിചരണം ആവശ്യമാണിവക്ക്‌.വിലയെകുറിച്ചുപറഞ്ഞാല്‍ ൧൫൦൦൦ ത്തിനു മുകളില്‍ ആണ്‌ ബോക്സറിണ്റ്റെ കുട്ടിക്ക്‌ വിലയെന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.കേരളത്തില്‍ വടക്കാഞ്ചേരിയിലുള്ള ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ ആണത്രെ ഇവയില്‍ കേമന്‍മാര്‍ ഉള്ളത്‌. (പറഞ്ഞുകേട്ട അറിവാണ്‌)