Friday, May 15, 2009

മീനിയേച്ചർ പിൻഷ്വർ



ചിത്രത്തിനു കടപ്പാട്‌ വിക്കിപീഡിയ.


ജന്മം കൊണ്ട്‌ ജർമ്മനിക്കാരനായ മീനിയേച്ചർ പിൻഷ്വർ എന്ന നായ്‌ ജാനസ്സ്‌ 1800 കളുടെ ആദ്യത്തിൽ ഉടലെടുത്തു എന്ന് കരുതപ്പെടുന്നു.ലോകത്തിലെ ഏറ്റവും ചെറിയ നായ്ക്കൾടെ ഗ്രൂപ്പിൽ പെട്ടതാണ്‌.ടോയ്‌ ഗ്രൂപ്പിൽ പെടുന്നു എങ്കിലും ഇവ നല്ല ചുണക്കുട്ടന്മാരാണ്‌.ഒറ്റനോട്ടത്തിൽ ഡോബർമാന്റെ "ബോൺസായ്‌" പതിപ്പാണെന്നേ തോന്നൂ.
വളരെ ബുദ്ധിശാലിയായ മീനിയേച്ചർ പിൻഷ്വർ ഉടമയുമായി അടുത്ത സൗഹൃദവും തികഞ്ഞ അനുസരണാ ശീലവും ഉള്ള ഇവ കുടുംബാംഗങ്ങളോടും കുട്ടികളോടും നല്ല അടുപ്പം കാണിക്കും.എങ്കിലും വണ്മാൻ ഡോഗ്‌ ആകുവാനും ഇവയ്ക്ക്‌ കഴിയും.ധാരാളം വ്യായാമം ആവശ്യമായ ഒരു ഇനമാണിവ.10 മുതൽ 12.5 ഇഞ്ചുവരെ ആണിവയുടെ വലിപ്പം എങ്കിലും 11-11.5 ഇഞ്ചുവരെ ആണ്‌ സാധാരണ ഉയരം.(തോൾ എല്ലുകളുടെ ഏറ്റവും ഉയർന്ന പോയന്റ്‌ വരെ)വാലുമുറിക്കുന്നതും ചെവി "ക്രോപ്പ്‌" ചെയ്യുന്നതും ഇവയുടെ ആകാരഭ്മംഗിക്ക്‌ നല്ലതാണ്‌ അഥവാ അംഗീകൃത ഷോകളിൽ പങ്കെടുക്കുവാൻ അനിവാര്യമാണ്‌.
നിറം: നീളം കുറഞ്ഞ്‌ നല്ല മിനുസമുള്ളതും തിളക്കമുള്ളതുമായ രോമങ്ങളോടുകൂടിയ ശരീരത്തിൽ കറുപ്പ്‌,കടും നീല, കറുപ്പിൽ കൈകാലുകൾ,നെഞ്ച്‌,മുഖം തുടങ്ങി ശരീരത്തിലെ ചില ഭാഗങ്ങളിൽ തുരുമ്പിന്റെ നിറത്തിലുള്ള ചുട്ടികളോടു കൂടിയത്‌,ചോക്ലേറ്റ്‌ തുടങ്ങി നിറങ്ങൾ ഇവയ്ക്കിടയിൽ സാധാരണം.ഗ്രേറ്റ്‌ ഡാന്റേയും,ബോക്സറിന്റേയും പോലെ നെഞ്ചിൽ വെളുത്ത ഒരു പാടും ഇവക്ക്‌ ഉണ്ടാകാറുണ്ട്‌.
നമ്മുടെ നാട്ടിൽ ഇവ അധികം സാധാരണമായിട്ടില്ല.എങ്കിലും മികച്ച നായ്ബ്രീഡേഴ്സിന്റെയും നായ്പ്രേമികളുടേയും കൈവശം ഇവയുണ്ട്‌.