Thursday, December 4, 2008

റോട്‌വീലർ rottweiler



ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും ഈ ചിത്രം ഇന്റർനെറ്റിൽ ഇട്ടവരോടും


നല്ല കരുത്തും ശൌര്യവും ജഗ്രതയും ഒത്തുചേർന്ന ഒരു മികച്ച ഇനം കാവൽ നായയാണ് റോട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോട്‌വീലർ.തന്റെ “അധികാര” പരിധിയിൽ കടന്നുകയറുന്നവരെ അതിഭീകരമായി ആക്രമിക്കുന്നതിൽ ഇവ മുൻ പന്തിയിൽ ആണ്. റോമാക്കാർ ഇവയെ യുദ്ധത്തിനും,ആട്ടിൻ പറ്റങ്ങളെ സംരക്ഷിക്കുവാനും മറ്റും ധാരാളം ഉപയോഗിച്ചു. ലോകമഹാ യുദ്ധങ്ങളിൽ ഇവയുടെ സേവനം പ്രത്യേകിച്ച് ഹിറ്റ്ലറുടെ നാസിപ്പടക്ക് വളരെ അധികം പ്രയോജനം ചെയ്തിട്ടുണ്ട്.തങ്ങളുടെ കഴിവിന്റെ മികവിൽ പോലീസ്,ആർമി തുടങ്ങിയ വിഭാഗങ്ങളിൽ ഇവയെ ധാരാളമായി കാണാം.

ഉരുണ്ട തലയും കൂസലില്ലാത്തതും ഗൌരവം നിറഞ്ഞതുമായ മുഖഭാവം ഇവ മറ്റു ഇനങ്ങളിൽ നിന്നും റോടിനെ വേർതിരിച്ചു നിർത്തുന്നു. വൺ‌മാൻ ഡോഗ് എന്ന വിശേഷണത്തിനു അനുയോജ്യനായ ഇവൻ അപരിചിതരെ തീരെ ഇഷ്ടപ്പെടുന്നില്ലെന്നുമാത്രമല്ല വളർത്തുന്ന വീട്ടിലെ തന്നെ എല്ലാ അംഗങ്ങളേയും സൌഹൃദം കൂടുവാൻ അനുവദിക്കില്ല. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന ഇവയെ പരിശീലിപ്പിക്കുവാൻ എളുപ്പമാണ്. എന്നാൽ ശ്രദ്ധയോടെ വളർത്തിയില്ലേൽ അനുസരണക്കേട് പെട്ടെന്ന് കാണിക്കുന്ന ഇവ ഗൌരവക്കാരല്ലാത്ത യജമാനന്മാരെ ഇഷ്ടപ്പെടുന്നുമില്ല.ഇത്തരക്കാർക്ക് യോജിച്ച ഇനമല്ല റോട്.നമ്മുടെ നാട്ടിൽ പലരും ഇവയെ വളർത്തുവാൻ തുടങ്ങുകയും പിന്നീട് നിയന്ത്രിക്കുവാൻ ആകാതെ ഒഴിവാക്കുകയും ചെയ്യുന്നത് ഉദാഹരണം.കുട്ടികളുമായി അടുക്കുവാൻ ഇവ താ‍ല്പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അപകടകാരിയായ ഒരു റോട്‌വീലർ ഒരു പക്ഷെ കുട്ടികളെ കടിച്ച് കൊന്നെന്നും ഇരിക്കാം.ലോകത്തിലെ ആക്രമണകാരികളായ മുൻ നിരയിൽ സ്ഥാനം പിടിക്കുവാൻ ഇവയുടെ “ മുരടനും ആക്രമണം മുറ്റിയതുമായ സ്വഭാവം” ഇടയാക്കി.ചില രാജ്യങ്ങൾ ഇവയെ നിരോധിക്കുകയോ വളർത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

നിറം:കറുപ്പിൽ തുരുമ്പിനെ നിറം കണ്ണിനു മുകളിലും കൈകാലുകളിലും നെഞ്ചിലും ഉണ്ടായിരിക്കും.നീളം കുറഞ്ഞതും മിനുസ്സമുള്ളതുമായ രോമങ്ങളോടു കൂടിയ ശരീരം.
പൊക്കം: ആൺ പട്ടികൾക്ക് 61-68 സെന്റീമീറ്ററും പെൺപട്ടികൾക്ക് 56-63 സെന്റീമീറ്ററും വരെ.
ഒറ്റ പ്രസവത്തിൽ ശരശരി 6-10 വരെ കുട്ടികൾ ഉണ്ടാകും.
ഈ ജനുസ്സിന്റെ വാൽ പ്രസവിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ മുറിച്ചുകളയുന്നു.നാല്പതുമുതൽ അമ്പതു വരെ കിലോഗ്രാം തൂക്കം വരുന്ന ഇവ നല്ലവണ്ണം വ്യായാമം ആവശ്യമായ ജനുസ്സാണ്.ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഇവ പെട്ടെന്ന് ചത്തുപോകുവാൻ ഇടയുണ്ട്.ശരാശരി 8-10 വരെ വയസ്സുവരെ ഇവ ജീവിച്ചിരിക്കും എങ്കിലും അസുഖം വന്നാൽ ചികിത്സിക്കുവാൻ ബുദ്ധിമുട്ടാണ്.

നമ്മുടെ നാട്ടിൽ റോട് എന്ന പേരിൽ ഉള്ള പലതും മറ്റു ജനുസ്സുകളുമായുള്ള കലർപ്പു മൂലം യദാർഥ റോടിന്റെ ഗുണം കാണിക്കുന്നില്ല. ചിലപ്പോളെല്ലാം ഡോബർമാന്റെ ക്രോസും റോട് എന്ന പേരിൽ വീലകുറച്ച് വിപണനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ള റോടിനു വില ഏകദേശം 15,000നു മുകളിൽ വരും.


ശൌര്യവും ആത്മാഭിമാനവും ഉള്ള ഇവയെ നായ്ക്കളിലെ ഹിറ്റ്ലർ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.


വാൽമൊഴി: അനുസരണയില്ലാത്ത ഒരു റോടിനെ കാണുന്നു എങ്കിൽ തീർച്ചയായും ഉറപ്പിക്കാം അത് അതിന്റെ കുഴപ്പം അല്ല, അതിന്റെ ഉടമ ഒരു റോടിനെ വളർത്തുവാൻ കൊള്ളാത്തവൻ ആയിരിക്കും എന്ന്.

Monday, November 24, 2008

അഫ്ഗാൻ ഹൂണ്ട്

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും.ഇന്റർനെറ്റിൽ ഇതു പ്രസിദ്ധീകരിച്ചവരോടും.

ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരന്റെ മനം കവരുന്ന സുന്ദരൻ നായ എന്ന് വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. പൊക്കവും ഭംഗിയുള്ള നിറത്തോടുകൂടിയ സമൃദ്ധമായതും നീളമുള്ളതുമായ സിൽക്കി രോമവും ആണിവയുടെ അഴകിന്റെ രഹസ്യം.അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ ആണിവയുടെ ജന്മദേശം എങ്കിലും ഇന്നിവ സമ്പന്നരായ നായ്‌വളർത്തലുകാരുടെ അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ നായ് ജനുസ്സിന്. പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റും ബ്രിട്ടണിലെയും മറ്റും പ്രഭുക്കന്മാരുടെ ഇഷ്ട ജനുസ്സായിരുന്നു ഒരുകാലത്തിവ.

പൊക്കം 63-74 സെന്റീമീറ്റർ,തൂക്കം സാധാരണ ഗതിയിൽ 20 മുതൽ 30 കിലോ വരെ.നീളൻ രോമത്തിൽ തുരുമ്പിന്റെ നിറം,വെളുപ്പ്,കറുപ്പു തുടങ്ങി സമ്മിശ്രമായ നിറക്കൂട്ടുകൾ ഇവയുടെ പ്രത്യേകതയാണ്.ഒറ്റപ്രസവത്തിൽ ആറുമുതൽ എട്ടുവരെ കുഞ്ഞുങ്ങൾ ഇവക്കുണ്ടാകും.ശരാശരി ആയുസ്സ് 11 മുതൽ 13 വരെ ആണ്.

പൊതുവെ “മൂഡിയായി“ ഇരിക്കുന്ന ഇവ അപരിചിതരുമായി ഇടപെടുവാൻ ഇഷ്ടപ്പെടുന്നില്ല, അല്പം ആക്രമണകാരിയും ആണ്.മാത്രമല്ല ഇടക്കൽ‌പ്പം വശിക്കാരും ആണ്.കാവലിനായി ഉപയോഗിക്കാം എങ്കിലും കൂടുതൽ ആളുകളും ഇവയെ “ഷോക്ക്” വേണ്ടിയാണ് വളർത്തുന്നത്. ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ ഇവ പലപ്പോഴും യജമനനു “ചീത്തപ്പേരു“ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ അസുഖങ്ങൾ പ്രത്യേകിച്ചും ഫംഗസ്സ് ബാധ ഉണ്ടാകുവാൻ ഇടയുണ്ട്.

പാരമൊഴി: ഭംഗിയുള്ള ചില പെണ്ണുങ്ങളെ പോലെ ആണിവ. കാണാൻ കൊള്ളാം പെരുമാറാൻ കൊള്ളില്ല.കൊണ്ടുനടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ.ഒരു കൌ‌തുകത്തിനു സ്വന്തമാക്കിയാൽ സംഗതി പിന്നീട് പുലിവാലാകും..

ഡാൽമേഷ്യൻ

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും നെറ്റിൽ ഇതു നൽകിയവരോടും.

ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികൾ ആണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ(അപൂർവ്വമായി കടും നീലയും,ലിവർ നിറവും മറ്റും ഉണ്ടാകാം) ഉള്ള പുള്ളികൾ ഇവയുടെ സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. നോവലുകളിലും,ചിത്രകഥകളിലും , പരസ്യങ്ങളിലും,സിനിമകളിലും (101 ഡൽമേഷ്യൻ പോലുള്ള) ഇവയുടെ ഈ പ്രത്യേകത പലപ്പോഴും അവയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവു പകർന്നിട്ടുണ്ട്.


നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു ജനുസ്സാണ് ഡാൽമേഷ്യൻ. ഇവയുടെ ജന്മദേശത്തെപറ്റി പല അഭിപ്രായങ്ങളും ഇന്നും നിലനിൽക്കുന്നു എങ്കിലും ക്രൊയേഷ്യയുടേ തെക്കൻ ഭാഗങ്ങളിൽ ഉള്ള ഡാൽമേഷ്യയിൽ ആണിവയുടെ ജന്മദേശം എന്നും അതിനാലാണീ പേരു ലഭിച്ചതെന്നും കൂടുതൽ പേർ വിശ്വസിക്കുന്നു.


ഉയർന്ന ശിരസ്സും പുറകിലേക്ക് പോകുമ്പോൾ തഴ്ന്ന് വരുന്ന ശരീരവും ഇവയുടെ പ്രത്യേകതയാണ്.അധികം രോമം ഉള്ളവയല്ല ഇവ. പൊക്കം 54 മുതൽ 61 സെന്റീമീറ്ററും സാധാരണഗതിയിൽ 20-27 കിലോ തൂക്കവും വരും ഇവക്ക്. വെളുപ്പിൽ കറുപ്പോ ലിവറിന്റെ നിറമോ ആണിവയുടെ “അംഗീകൃത“ നിറം.11 മുതൽ 3വർഷം വരെ സാധരണഗതിയിൽ ഇവ ജീവിക്കുന്നു.
നല്ല ചുറുചുറുക്കുള്ള ഇവ പൊതുവെ ശാന്ത സ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവും ആണെങ്കിലും പ്രധാന ന്യൂനത മറ്റു ജനുസ്സുകളെ അപേക്ഷിച്ച് രോമം ധാരാളമായി കൊഴിയുന്നു എന്നതണ്,വെളുത്ത നിറം ആയതിനാല ഇടക്കിടെ ശരീരം വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് എടുത്തുകാണിക്കും.കൂടാതെ ഈ വർഗ്ഗത്തിനിടയിൽ ജനിതക വൈകല്യം മൂലം ചെവികേൾക്കാത്ത നായ്ക്കുട്ടികൾ ധാരാളം ഉണ്ട്. പലപ്പോഴും ഇവ കുരക്കുന്നില്ല/ജാഗ്രതയില്ല എന്ന് പരാതി പറയുന്നത് കേൾക്കാം,ഒരു പക്ഷെ ഇത് കേൾവിക്കുറവിന്റെ പ്രശനം കൊണ്ടാകാം.
നാട്ടിൽ ഇവക്ക് ഏകദേശം 2500 രൂപ മുതൽ മുകളിലേക്ക് വിലയുണ്ട്.പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ളവക്ക് വിലകൂടും.

രാജപാളയം



ചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും നെറ്റിൽ ഈ ചിത്രം കൊടുത്ത വിക്കിപീഡിയ കൂടാതെ മറ്റു വല്ലവരും ഉണ്ടെങ്കിൽ അവരോടും.


ഇന്ത്യൻ ജനുസ്സിൽ പെട്ട ഈ നായ്ക്കൾ തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്‌ ധരാളമായി കണ്ടുവരുന്നു,ഇതിൽ നിന്നും ആണ്‌ ഇവക്ക്‌ രാജപാളയം എന്ന പേരു ലഭിച്ചത്‌.പണ്ട്‌ രാജഭരണകാലത്ത്‌ ഇവയെ വേട്ടക്കായും യുദ്ധത്തിനായും ഒക്കെ ഉപയോഗിച്ചിരുന്നു.ഇന്ന് ഇവയുടെ എണ്ണം വളരെ കുറവാണ്‌,വംശനാശം സംഭവിക്കാതിരിക്കുവാൻ നായ്പ്രേമികളും തമിഴ്‌നാട്‌ സർക്കാരും ഇവയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌.


വർക്കിങ്ങ്‌ ഗ്രൂപ്പിൽ പെടുന്നതണ്‌ രാജപാളയം നായ്ക്കൾ.ഓടിനടക്കുവാൻ ധാരാളം സ്ഥലം ആവശ്യമുള്ള ഇവയെ ശരിയായി പരിശീലനം നടത്തിയാൽ ഈ വിഭാഗത്തിൽ പെടുന്ന മറ്റു വിദേശജനുസ്സുകൾക്കൊപ്പം നിർത്താം. രോമം കുറഞ്ഞ്‌ അധികം തടിയില്ലാത്ത ശരീരവും കൂർത്തമുഖവും ഉള്ള തഴേക്ക്‌ തൂങ്ങിക്കിടക്കുന്ന ചെവികളോടും കൂടിയവയാണ്‌ രാജപാളയം നായ്ക്കൾ.ഇവയുടെ മൂക്കിന്റെ തുമ്പത്ത്‌ ഇളം പിങ്ക്‌ നിറം കാണാം.65-75 സെന്റീമീറ്റർ വരെ ആണു ഇവിയയുടെ ഉയരം. നിറം അധികവും ഇളം മൻഞ്ഞയോ മഞ്ഞകലർന്ന വെളുപ്പോ ആയിരിക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ ഉടമസ്ഥർക്ക്‌ ശല്യം ഉണ്ടാക്കാത്തവയാണ്‌.അപരിചിതരെ അകറ്റിനിർത്തുന്നതിൽ ഇവ പ്രത്യേകം ശ്രദ്ധാലുക്കളാണ്‌.നല്ല ഒരു കാവൽ നായ എന്നതിനു ഏറ്റവും അനുയോജ്യമായ വിഭാഗമാണ്‌ രാജപാളയം.ഇന്ത്യൻ ജാനുസ്സായതിനാൽ പൊതുവെ അസുഖങ്ങൾ കുറവുമാണ്‌.


ഇനിയും വേണ്ടത്ര പ്രചാരം ഇവക്ക് ലഭിച്ചിട്ടില്ല എന്നതണ് സത്യം.ഒരു പക്ഷെ ഇവയുടെ അപ്പിയറൻസ് അത്രക്ക് മികച്ചതല്ലാത്തതിനാൽ ആയിരിക്കും കേരളത്തിലെ ശ്വാനപ്രേമികൾക്കിടയിലും ഇവ അത്രകണ്ട് സ്വീകര്യർ അല്ലാത്തത്.

പിന്മൊഴി:വിലയെ കുറിച്ച് വ്യക്തമായ അറിവു ലഭ്യമല്ല.നായ്ക്കളെ കുറിച്ച് വിവരം തന്നിരുന്ന വിശ്വംഭരേട്ടൻ നമ്മെ വിട്ടുപോകുകയും ചെയ്തു.

Saturday, October 4, 2008

വിശ്വംഭരേട്ടനു ആദരാഞ്ജലി

നായ്ക്കുട്ടികളെ വാങ്ങുവാനും മറ്റും പോയി തുടങ്ങിയ പരിചയം ആയിരുന്നു വിശ്വംഭരേട്ടനും ഞാനും തമ്മിൽ. ഇന്റർ നെറ്റിനെ കുറിച്ച് വലിയ ഗ്രാഹ്യം ഒന്നും ഇല്ലെങ്കിലും പാർപ്പിടം ബ്ലോഗ്ഗിനെ കുറിച്ച് സന്ദർഭവശാൽ ഞാൻ പറഞ്ഞപ്പോൾ എന്തുകൊണ്ട് നിനക്ക് നായ്ക്കുട്ടികൾക്കായി ഒരു ബ്ലോഗ്ഗുതുടങ്ങിക്കൂടാ എന്ന് പറഞ്ഞ് ഈ ബ്ലോഗ്ഗുതുടങ്ങുവാൻ പ്രേരിപ്പിച്ച, ഒരു നല്ല നായ്‌വളർത്തലുകാരൻ ആയിരുന്ന പ്രിയപ്പെട്ട വിശ്വംഭരേട്ടനു ആദരാഞ്ജലികൾ. വിദേശത്തായതിനാൽ വളരെ വൈകിയാണ് ഞാൻ അദ്ദേഹം ഞങ്ങളെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ്ക്കളെയും വിട്ടുപിരിഞ്ഞ വിവരം അറിഞ്ഞത്.

പോമറേനിയൻ


ചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും ഇന്റർനെറ്റിൽ ഈ പടം പ്രസിദ്ധീകരിച്ചവരോടും.

വെളുത്ത്‌ പഞ്ഞിക്കെട്ടുപോലെ നിരന്തരം കലപില കൂട്ടുന്ന സദാ ചുവന്ന നാക്കു പുറത്തിടുന്ന ഒരു കുള്ളൻ നായ്‌ ഇതായിരിക്കും പോമറേനിയൻ എന്ന് കേൾക്കുമ്പോളേ ആളുകളുടെ മനസ്സിൽ വരുന്ന ചിത്രം.കേരളത്തിൽ ഒരുകാലത്ത്‌ "പൊങ്ങച്ചക്കാരികളുടെ ഒക്കത്ത്‌"ഉം അവരുടെ മാരുതി 800 റിലും എല്ലാം ഈ ജനുസ്സിൽപ്പെട്ട നായ്ക്കളെ യദേഷ്ടം കാണാമായിരുന്നു. ചെറിയ ജനുസ്സിൽ(ടോയ്‌ ഗ്രൂപ്പ്‌) പെടുന്ന ഇവ ഇന്നത്തെ കിഴക്കൻ ജർമ്മനിയുടെയും പോളണ്ടിന്റേയും പ്രാന്തപ്രദേശങ്ങളിൽ ആണിവന്റെ ജനനം എന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും പോപ്പുലർ ആയ നായ്ജനുസ്സുകളിൽ ഒന്നാണ് പോമറേനിയൻ. ചുറുചുറുക്കും കുസൃതിനിറഞ്ഞ മുഖഭാവവും ഉള്ള ഇവ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്നു.അപരിചിതരെ കണ്ടാൽ കുരച്ച്‌ ബഹളം വെക്കുന്ന ഇവ പലപ്പോഴും അയൽക്കാർക്ക്‌ "ശല്യ"ക്കാരനായി മാറാറുണ്ട്‌.

കുട്ടികളുമായും മറ്റും വളരെ സൗഹൃദത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന പൊതുവെ വീട്ടിനകത്ത്‌ വളർത്തുവാൻ കഴിയുന്ന പോമറേനിയൻ കുട്ടികൾക്ക്‌ ണല്ലോരു കളിത്തോഴൻ/ഴി കൂടിയാണ്‌. യജമാനരിൽ നിന്നും പ്രത്യേക ശ്രദ്ധയും ലാളനയും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്‌ പോമറേനിയൻ നായ്ക്കൾ. ധാരാളം രോമങ്ങൾ ഉള്ളതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവരിലേക്ക്‌ പലവിധ അലർജിയും മറ്റു അസുഖങ്ങളും പകരുവാൻ ഇടയുണ്ട്‌.കിറൃത്യയി ചീകിയും കുളിപ്പിചും "ഡോഗ്‌"പൗഡറുകൾ ഇട്ടും ശ്രദ്ധിച്ചില്ലെങ്കിൽ ഇവയുടെ രോമങ്ങൾക്കിടയിൽ ചെള്ളും മറ്റു പരാദങ്ങളും വളർന്ന് ഇവയുടെ രൊമം കൊഴിയുവാൻ സാധ്യതയുണ്ട്‌.നായക്കളുടെ രോമം വർഷത്തിൽ ഒരിക്കൽ കൊഴിഞ്ഞുപുതിയതു വരും അതുപോലെ പ്രസവത്തോടനുബന്ധിച്ച്‌ പട്ടികളിൽ രൊമം കൊഴിഞ്ഞുപുതിയ രോമം വരുമത്രേ!

എഴുന്നു നിൽക്കുന്ന കുഞ്ഞിചെവിയും കുറിയകാലുകളും രോമനിബിഡമായ പൊക്കം കുറഞ്ഞ ശരീരവും ഉള്ള ഇവ ഏകദേശം 1.4 മുതൽ 3 കിലോ വരെ തൂക്കം വരും. പന്ത്രണ്ടുമുതൽ ഇരുപതു വർഷം വരെ ആണിവയുടെ ആയുസ്സ്‌.പ്രചനനം അടുത്തടുത്ത്‌ നടത്തുന്ന ഒരു പ്രവണയും ഇവക്കുണ്ട്‌.വെളുപ്പ്‌, കറുപ്പ്‌, സ്വർണ്ണനിറം,നീല,തുരുമ്പിന്റെ നിറം,ഇളം മഞ്ഞ,ചുവപ്പ്‌,ചോക്ലേറ്റ്‌, തുടങ്ങിയവയാണ്‌ സാധാരണ ഇവയുടെ നിറങ്ങൾ.ഇതിലെ നിറങ്ങൾ പലതും ഇടകലർന്നും വരുന്നതും സാധാരണമാണ്‌.

കുറഞ്ഞ സ്ഥലത്തു (വീടിനുള്ളില്പോലും) വളർത്താമെന്നതും വിലയും വളർത്തുന്നതിനുള്ള ചിലവും വളരെ കുറവാണെന്നതും നായ്‌വളർത്തലുകാരെ ഈ ബ്രീഡിനെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു.വില നാട്ടിൻ പുറങ്ങളിൽ 500 മുതൽ മുകളിലേക്കാണ്.കെന്നൽ ക്ലബ്ബിന്റെ സർട്ടിഫിക്കറ്റും,റെയർ കളറും ഉള്ളവക്ക് വിലകൂടും.

പാരമൊഴി: ഐസക്ക്‌ ന്യൂട്ടന്റെ ഇരുപതുവർഷത്തെ കണ്ടുപിടുത്തങ്ങളുടെ കുറിപ്പുകൾ ഒറ്റ കാന്റിൽ ലൈറ്റു മരിച്ചിടുന്നതിലൂടെ കത്തിച്ചാമ്പലാക്കിയ വിരുതൻ ഇവരുടെ കൂട്ടത്തിൽ പെട്ട നായയാണത്രേ!

Monday, August 4, 2008

നീയോപോളിറ്റൻ മാസ്തിഫ്‌



ചിത്രത്തിനു കടപ്പാട്‌ ഗൂഗിൾ സെർച്ചിനോട്‌.


ഒറ്റനോട്ടത്തിൽ ഒരു പൊണ്ണത്തടിയൻ നായ്‌ ഇതായിരിക്കും നീയോപോളിറ്റൻ മാസ്തിഫ്‌ എന്ന ജാനസ്സിൽ പെട്ട നായ്ക്കളെ കാണുന്നവരിൽ ഉണ്ടാകുന്ന വികാരം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ശരീരവും തലയിലും മുഖത്തും വലിയ ചുളിവുകളും താഴേക്ക്‌ തൂങ്ങിക്കിടക്കുന്ന താടയും നെപ്പോളിയൻ നീയോപോളിറ്റന്റെ പ്രത്യേകതയാണ്‌.ജന്മംകൊണ്ട്‌ ഇറ്റലിക്കാരായ ഇവ മികച്ച കാവൽ നായക്കളാണ്‌. വളരെ പഴക്കം ചെന്ന ജാനസ്സിൽ പെട്ട ഇവ ചരിത്രത്തിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുള്ളവയാണ്‌.വേട്ടപട്ടികൾ എന്ന നിലയിൽ മാത്രമല്ല യുദ്ധരംഗത്തും ഇവ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്‌.



കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുകയും പൊതുവെ ഒറ്റയജമാനന്മാരെ അനുസരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇവ ശാന്ത സ്വഭാവക്കാരുമാണ്‌. എന്നാൽ അപരിചിതരെയും അധിക്രമിച്ചുകടക്കുന്നവരെയും ഇവ വളരെ കാര്യക്ഷമമായി തന്നെ നേരിടുകയും ചെയ്യും. കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുവാൻ ഉള്ള ഇവയുടെ കഴിവ്‌ എടുത്തുപറയേണ്ടതാണ്‌. തീർച്ചയായും ഒരു കൗതുകം തോന്നി ഇവയെ സ്വന്തമാക്കുവാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവയുടെ ആരോഗ്യപരിചരണം തന്നെയാണ്‌.ഭക്ഷണത്തിലും ശുചിത്വത്തിലും ഈ ജനുസ്സ്‌ പ്രത്യേക ശ്രദ്ധ വേണ്ടവയാണ്‌.ഇവയുടെ തൊലിയുടെ ചുളിവുകളിൽ പൂപ്പൽ ബാധയും,ചെള്ളുകളും മറ്റും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്‌.വേണ്ട രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഇവയുടെ ശരീരത്തിൽ നിന്നും പെട്ടെന്ന് ദുർഗ്ഗന്ധം ഉണ്ടാകുവാനും സാധ്യതയുണ്ട്‌. പൊതുവെ ചൂടുകാലാവസ്ഥ ഇവക്ക്‌ അനുയോജ്യമല്ല.


കറുപ്പ്‌,ഗ്രേ,മഹാഗണി തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ മേൽ ബ്രൗൺ,സിൽവർ,ബേജ്‌ നിറങ്ങളിൽ വരകളും ചിലപ്പോൾ ഉണ്ടാകാരുണ്ട്‌.കാലിലും നെഞ്ചിലും വെളുത്തചുട്ടിയും സാധാരണമാണ്‌. അറുപത്താറുമുതൽ എൺപതുസെന്റീമീറ്റർ ഉയരവും (പെൺ പട്ടികളിൽ ഇത്‌ യഥാക്രമം അഞ്ചുസെന്റീമീറ്റർ വേ കുറവ്‌ ഉണ്ടാകാം) അറുപതുമുതൽ എഴുറ്റ്പത്‌ വരെ കിലോ തൂക്കവും ആണ്‌ സാധാരണ ഇവയ്ക്ക്‌ കണ്ടുവരുന്നത്‌. തൂക്കത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇവ മുൻപന്തിയിലാണ്‌.

Tuesday, July 29, 2008

ത്രിശ്ശൂരിൽ നായ്ക്കൾക്കായി ഒരു ഹോസ്റ്റൽ.

ത്രിശ്ശൂരിലെ മുണ്ടൂരിൽ(സ്ഥലപ്പേരു അതു തന്നെ ആണോ എന്ന് വ്യക്തമായില്ല) നായ്ക്കൾക്കായി ഒരു ഹോസ്റ്റൽ ഉള്ളതായി മനോരമ ന്യൂസിൽ കണ്ടു.ആ സ്ഥാപനത്തിന്റെ ദൃശ്യങ്ങളുനും ഉണ്ടായിരുന്നു.ഉടമസ്ഥൻ സ്ഥലത്തില്ലാത്തപ്പോൾ നായ്ക്കളെ എവിടെ സൂക്ഷിക്കും എന്നത്‌ പല നായ്‌വളർത്തലുകാരെയും അലട്ടുന്ന പ്രശനമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ വർദ്ധിക്കുന്നതോടെ അതിനൊരു പരിഹാരം ആകും.ഒരേ സമയം നിരവധി നായ്ക്കളെ സൂക്ഷിക്കുവാൻ ഉള്ള സൗകര്യപ്രദമായ കൂടുകൾ ചികിത്സക്കുള്ള സംവിധാനങ്ങൾ തുടങ്ങി മികച്ച രീതിയിൽ തന്നെയാണ്‌ ഇതിന്റെ ഉടമസ്ഥർ ഈ ഹോസ്റ്റൽ ഒരുക്കിയിരിക്കുന്നത്‌.

ഇതിനു മുമ്പ്‌ ഇത്തരം ഒരു സ്ഥാപനം തിരുവനന്ദപുരത്ത്‌ തുടങ്ങിയതായി വർഷങ്ങൾക്ക്‌ മുമ്പ്‌ കേട്ടിരുന്നു. സ്വയം തൊഴിൽ കണ്ടെത്തുവാൻ ശ്രമിക്കുന്നവർക്ക്‌ ഒരുപാട്‌ സാധ്യതകൾ ഉള്ളതാണ്‌ ഈ രംഗം .

Tuesday, July 1, 2008

നായ്‌ വളര്‍ത്തലിണ്റ്റെ വിപണന സാധ്യതകള്‍

വീടു കവലിനപ്പുറം നായ്‌ വളര്‍ത്തല്‍ ഇന്ന്‌ ഒരു സ്റ്റാറ്റസിണ്റ്റെ ഭാഗം കൂടിയായി മാറിയിരിക്കുന്നു.അതുകൊണ്ടുതന്നെ ആഡ്യത്വം വിളിച്ചോതുന്ന വിവിധ ജനുസ്സുകള്‍ക്ക്‌ പ്രിയവും ഏറി.മുമ്പ്‌ കേരളത്തില്‍ നാടന്‍ നായ്ക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്നത്‌ ജര്‍മ്മന്‍ഷെപ്പേര്‍ഡ്‌ അഥവാ അത്സേഷ്യന്‍ എന്ന ജനുസ്സില്‍പെട്ടനായ്ക്കള്‍ക്കും പോമറേനിയന്‍,ഡോബര്‍മാന്‍ പിന്‍ഷ്വര്‍ (യദാര്‍ഥത്തില്‍ നമ്മുടെ നാട്ടില്‍ പോമറേനിയന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌ പൂഡില്‍ വിഭാഗത്തില്‍ പെടുന്ന നായ്ക്കളാണത്രെ!) എന്നെ വിഭാഗത്തില്‍ പെടുന്ന നായ്ക്കള്‍ ആയിരുന്നു. പിന്നീട്‌ ലാബ്രഡോറും ഡാഷ്‌ ഹൂഡും,വലിപ്പത്തില്‍ കേമനായ ഗ്രേറ്റ്ഡാനും എല്ലാം ജനപ്രിയമാകാന്‍ തുടങ്ങി.അല്‍പം കൂടുതല്‍ ശൌര്യം ഉള്ള ഇനത്തിനു പുറകെ ആളുകള്‍ പോകുവാന്‍ തുടങ്ങിയതോടെ റോട്‌വീലര്‍ വിഭാഗത്തിനു ഡിമാണ്റ്റായി.റോട്‌വീലര്‍ ജനുസ്സില്‍പെടുന്ന നായ്ക്കള്‍ വളരെയധികം അപകടകാരിയാണ്‌.ഇക്കാരണത്താല്‍ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ജനുസ്സിനെ നിരോധിച്ചതായും പറയപ്പെടുന്നുണ്ട്‌.

നായ്വളര്‍ത്തുന്നവരില്‍ കൂടുതല്‍ ആളുകള്‍ നാടന്‍ ഇനങ്ങളെ ഒഴിവാക്കി വ്യത്യസ്ഥമായ ജനുസ്സുകളിലേക്ക്‌ തിരിഞ്ഞതോടെ അവയുടെ പ്രചനനത്തിനും വിപണനത്തിനും ഉള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു.ഇത്‌ കേരളത്തില്‍ പുതിയ ഒരു തൊഴില്‍ രംഗം കൂടെ കൊണ്ടുവന്നു. മുന്‍കാലങ്ങളില്‍ ചുരുക്കം ചില ആളുകള്‍ നടത്തിയിരുന്ന നായവ്യാപാരം പെട്ടെന്ന്‌ വ്യാപിക്കുകയും കൂടുതല്‍ ഫാമുകളും മറ്റും നാട്ടിന്‍ പുറങ്ങളില്‍ പോലും വന്നു. പുതുതായി നായ്‌വളര്‍ത്തല്‍ ബിസിനസ്സില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ട്‌.

1.വിലകൂടിയ ജനുസ്സുകളെ ആദ്യം തന്നെ വാങ്ങിക്കൂട്ടി പ്രചനനം നടത്തുന്നതിനേക്കാള്‍ നല്ലത്‌ അധികം വിലയില്ലാത്തതും എന്നാല്‍ വിപണിയില്‍ ഡിമാണ്റ്റുള്ളതുമായ ഇനത്തെ തിരഞ്ഞെടുക്കുന്നതാണ്‌. ൨.ഓരോ നായ്ക്കളെ കുറിച്ചും കൃത്യമായ റജിസ്റ്റര്‍ സൂക്ഷിക്കുക. ഇണചേര്‍ത്ത ദിവസം, പ്രസവം,പ്രതിരോധ കുത്തിവെയ്പുകള്‍,മൈക്രോചിപ്പ്‌ ഘടിപ്പിച്ചതിണ്റ്റെ വിവരങ്ങള്‍,ഭക്ഷണക്രമങ്ങള്‍,എന്തെങ്കിലും അസുഖം വന്നിട്ടുണ്ടെങ്കില്‍ അതിണ്റ്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക. നായ്ക്കള്‍ക്ക്‌ കൃത്യമായ സമയങ്ങളില്‍ പ്രതിരോധകുത്തിവെയ്പുകളും, വിരയിളക്കുവാനുള്ള മരുന്നുകളും മറ്റു സപ്ളിമെണ്റ്റുകളും നല്‍കുക.

2.നിങ്ങള്‍ വാങ്ങുന്ന നായ്ക്കള്‍ക്ക്‌ കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റ്‌ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുക. കെന്നല്‍ ക്ളബ്ബുകളില്‍ അംഗത്വം എടുക്കുന്നത്‌ നായ്ക്കളുടെ വിപണനത്തിനും,പ്രദര്‍ശനത്തിനുമെല്ലാം സഹായകമാകും.മുന്‍ പരിചയം ഇല്ലാത്തവരില്‍ നിന്നും പലയിടത്തുനിന്നും ശേഖരിച്ചുകൊണ്ടുവന്ന്‌ റോഡ്‌ സൈഡില്‍ വച്ച്‌ വില്‍ക്കുന്നവരില്‍ നിന്നും നായ്ക്കളെ വാങ്ങാതിരിക്കുക.നല്ല ബ്രീഡര്‍മാരില്‍ നിന്നും മാത്രം വാങ്ങുക.


3.പെണ്‍പട്ടിയെ ആദ്യമദിയില്‍ തന്നെ ഇണചേര്‍ക്കാതിരിക്കുക.ഇത്‌ അതിണ്റ്റെ ആരോഗ്യത്തെ ബാധിക്കും.അതുപോലെ ഒരു പ്രസവം കഴിഞ്ഞ്‌ ഉടനെ മദിലക്ഷണം കാണിക്കുകയണെങ്കില്‍ ഇണചേര്‍ക്കരുത്‌. പെണ്‍പട്ടികള്‍ ഹീറ്റ്‌ ആയാല്‍ മറ്റു നായ്ക്കള്‍ അവയുടെ അടുത്തുവരാത്ത രീതിയില്‍ സുരക്ഷിതമായ സ്ഥാനത്തെക്ക്‌ മാറ്റുക.സ്റ്റഡ്‌ നായയെ മുങ്കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കണം.ഇണചെര്‍ക്കുന്നതിനു മുമ്പ്‌ ഇവയെ പരപ്സരം ഇടപെടാന്‍ അനുവദിക്കുന്നത്‌ നല്ലതാണ്‌.ചില സന്ദര്‍ഭങ്ങളില്‍ പെണ്‍പട്ടികള്‍ നിങ്ങള്‍ ഉദ്ദേശിച്ച സ്റ്റഡ്‌ നായയുമായി സഹകരിച്ചെന്ന്‌ വരില്ല. നായ്ക്കളെ ഇണചേര്‍ക്കുമ്പോള്‍ ആരോഗ്യമുള്ളതും ജനുസ്സിണ്റ്റെ ഗുണം പൂര്‍ണ്ണമായും കാണിക്കുന്നതുമായവയെ തിരഞ്ഞെടുക്കുകയും അതാതു വിഭാഗത്തില്‍ പെടുന്നവയെ മാത്രം പരസ്പരം ഇണചേര്‍ക്കുക. ജനുസ്സുകളെ പര്‍സ്പരം ഇടകലര്‍ത്തി കൂടുകളീല്‍ സൂക്ഷിക്കാതിരിക്കുക. ആണ്‍പട്ടിക്കും പെണ്‍പട്ടിക്കും കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റ്‌ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുക. അതുപോലെ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കാര്യങ്ങള്‍ ചെയ്യുകയും നായ്ക്കുട്ടികള്‍ക്ക്‌ യദാസമയം കെന്നല്‍ ക്ളബ്ബിണ്റ്റെ സര്‍ട്ടിഫിക്കേറ്റും വാങ്ങിവെക്കുക.

4.നയ്‌വളര്‍ത്തലില്‍ മുന്‍ പരിചയം ഉള്ളവരോടും,മൃഗഡോക്ടര്‍മാരില്‍ നിന്നും പുസ്തകങ്ങള്‍ ചാനലുകള്‍ എന്നിവയില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുക. അസുഖം ബാധിച്ചനായ്ക്കളെ മറ്റുള്ളവയില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്യുക.മുറിവുപറ്റിയതോ, പ്രസവിച്ചുകിടക്കുന്നതോ ആയ പട്ടികളുടെ അടുത്ത്‌ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.മുറിവുകളില്‍ മരുന്ന്‌ വെക്കുമ്പോഴും മറ്റും അവയുടെ വായ്ും മുഖവും പ്രത്യേകം തയ്യാറാക്കിയ മാസ്ക്‌ കൊണ്ട്‌ മറക്കുക.

5. നായ്ക്കള്‍ക്കുള്‍ല പായ്ക്കറ്റ്‌ ഫുഡ്‌ വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളത്‌ മാത്രം തിരഞ്ഞെടുക്കുക. അവ ഈര്‍പ്പം ഇല്ലാത്ത ഇടങ്ങളില്‍ സൂക്ഷിക്കുവാനും ശ്രദ്ധിക്കുക.പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ ഭക്ഷണം നായ്ക്കള്‍ക്ക്‌ നല്‍കാതിരിക്കുക. മാര്‍ക്കറ്റില്‍ നിന്നും പുറം തള്ളുന്ന വേസ്റ്റ്‌ ഉം അല്‍പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ചോറുതയ്യാറാക്കി നല്‍കിയാല്‍ മതി എന്ന ധരണ തിരുത്തുക. കൊഴുപ്പു കൂടിയ ഭക്ഷണം മനുഷ്യര്‍ക്കെന്നപോലെ നായ്കള്‍ക്കും ദോഷകരമാണ്‌.

6.സ്റ്റഡ്‌ നായ്കളെ പ്രത്യേകം പരിചരിക്കുകയും ഇടക്കിടെ ഡോക്ടര്‍മാരെക്കോണ്റ്റ്‌ പരിശോധിപ്പിക്കുകയും ചെയ്യുക. ക്രോസ്‌ ചെയ്യുവാന്‍ കൊണ്ടുവരുന്ന പെണ്‍പട്ടികള്‍ക്ക്‌ അസുഖം ഇല്ലെന്ന്‌ ഉറപ്പുവരുത്തുക.

7.അനാവശ്യ സന്ദര്‍ശകരെ നിങ്ങളുടെ നായ്ക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുക. നായ്ക്കള്‍ക്ക്‌ താമസിക്കുവാന്‍ ശരിയായ മേല്‍ക്കൂരയോടുകൂടിയതും കൂടുതല്‍ തണുപ്പില്ലാത്ത തുമായ തറയോടുകൂടിയതുമായതും, ഓരോജനുസ്സിനും അനുസരിച്ച്‌ വലിപ്പമുള്ള കൂടുകള്‍ നിര്‍മ്മിക്കുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൂടിനകത്ത്‌ ജലവും ആഹാരസാധനങ്ങളും കാഷ്ടവും കൂടിക്കിടന്ന്‌ വൃത്തികേടകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

8.നായ്ക്കളെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും നായ്ക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സോപ്പ്‌ ഉപയോഗിക്കുകയും ചെയ്യുക. ബാര്‍സോപ്പുകള്‍ കൊണ്ട്‌ അവയെ കുളിപ്പികകരുത്‌.കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതെ സൂക്ഷിക്കുക. ൧൩.രോമം ഉള്ള ജനുസ്സാണെങ്കില്‍ അവയുടെ രോമ യഥാസമയം ചീകുക.ചെള്ള്‌ പേന്‍ എന്നിവയെ തടയുവാന്‍ പറ്റിയ മരുന്ന്‌ അടങ്ങിയ പൌഡര്‍ ഇടുവിക്കുക.

9.വിപണനം ചെയ്യുന്നത്‌ എളുപ്പമാക്കുവാന്‍ പത്രങ്ങളിലും മറ്റും പരസ്യം ചെയ്യുന്നറ്റ്‌ നല്ലതാണ്‌.ഇല്ലാത്ത അവകാശവാദങ്ങള്‍ പറഞ്ഞ്‌ നായ്ക്കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കരുത്‌. അതു പിന്നീട്‌ ദോഷമാകും.

പൂര്‍ണ്ണമായ താല്‍പര്യവും സമയവും ഇല്ലാത്തവര്‍ ഇത്തരം സംരംഭങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത്‌ നന്നായിരിക്കും. ശ്രദ്ധയോടെ കാര്യങ്ങള്‍ കൊണ്ടുപോകാമെങ്കില്‍ ഡോഗ്‌ ബ്രീഡിങ്ങിലൂടെ ധാരാളം പണം സമ്പാധിക്കുവാന്‍ കഴിയും. ഇന്ന്‌ വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള നായ്ക്കള്‍ ഉണ്ട്‌.പ്രചനനം കൂടാതെ സ്റ്റഡ്‌ നായ്ക്കളെ വളര്‍ത്തിയും പണം ഉണ്ടാക്കാവുന്നതണ്‌.അപകട സാധ്യതയില്ലാത്ത ചെറിയ ബ്രീഡുകളെ തിരഞ്ഞെടുത്താല്‍ വീട്ടമ്മമാര്‍ക്കും ഈ രംഗത്തെക്ക്‌ വരാവുന്നതാണ്‌. കേരളത്തില്‍ മാത്രമല്ല നായ്ക്കുട്ടികള്‍ക്ക്‌ വിപണിയുള്ളത്‌. മദ്രാസ്‌,ബാംഗ്ളൂറ്‍,മുംബൈ,ഡെല്‍ഹി തുടങ്ങി രാജ്യത്തിണ്റ്റെ വീവിധ ഭാഗങ്ങളില്‍ നിന്ന്‌ ഗുണനിലവാരമുള്ള നായ്ക്കുട്ടികള്‍ക്ക്‌ ആവശ്യക്കാര്‍ ഉണ്ട്‌.അതുപോലെ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന നായ്കള്‍ക്കും കേരളത്തില്‍ നല്ല വിപണിയുണ്ട്‌.

വാല്‍ മൊഴി: ബാങ്കുകള്‍ നായ്വളര്‍ത്തലിനു ലോണ്‍ അനുവദിക്കുന്നുണ്ടോ എന്ന് എനിക്ക്‌ അറിയില്ല.

Saturday, June 28, 2008

ബോക്സര്‍




ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.


.കുതിരയുടേതുപോലെ എഴുന്നു പിടിച്ചുനില്‍ക്കുന്ന ചെവികള്‍, കാപ്പിനിറമുള്ള ശരീരത്തില്‍ അങ്ങിങ്ങ്‌ കടുവാവരയും നെഞ്ചില്‍ വെളുത്തപാണ്ട്‌,ചുളുക്കുകള്‍ നിറഞ്ഞ "ചുണപിടിച്ച മുഖഭാവം" ,മസിലുകള്‍ വ്യക്തമക്കുന്ന ശരീരപ്രകൃതി ഒറ്റനോട്ടത്തില്‍ ബോക്സര്‍ ഇനത്തില്‍ പെടുന്ന നായ്ക്കളെ തിരിച്ചറിയുന്ന പ്രത്യേകതകള്‍ ആണിവ.ബലമുള്ളതും പ്രത്യേകരൂപത്തോടുകൂടിയതുമായ തലയും കൂടാതെ ഇവയുടെ പ്രധാന ആകര്‍ഷണമായ കുതിരച്ചെവി പലപ്പോഴും ക്രോപ്ചെയ്ത്‌ എടുക്കുന്നതാണ്‌.വാല്‍ മുറിച്ചുകളയാറുണ്ട്‌.

ഇവയുടെ ജന്‍മദേശം ജര്‍മ്മനിയാണ്‌.1800-ണ്റ്റെ അവസാനത്തില്‍ ആണത്രെ ബോക്സര്‍ഗ്രൂപ്പ്‌ ഉരുത്തിരിച്ചെടുത്തത്‌.മസിലുകള്‍ വ്യക്തമക്കുന്ന ശരീരപ്രകൃതിയും മുങ്കാലുകള്‍ ഉയര്‍ത്തി "ബോക്സര്‍മാരുടേതുപോലെ" മാനറിസങ്ങള്‍ കാണിക്കുന്നതില്‍നിനുമാണത്രെ ഈ പേരുവീഴുവാന്‍ കാരണം. ബോക്സര്‍ ഇനത്തില്‍പെട്ടനായക്കള്‍ക്കു കാപ്പിയില്‍ കടുവാവര,കറുപ്പ്‌,ഇളം മഞ്ഞ,വെളുപ്പ,തേനിണ്റ്റെ നിറം,മാനിണ്റ്റെ നിറം എന്നീ നിറങ്ങളോടൊപ്പം ചിലപ്പോള്‍ അടിവയര്‍ മുതല്‍ മുഖം വരെയും അല്ലെങ്കില്‍ നെഞ്ചിലും കാല്‍പാദങ്ങളിലും വെളുപ്പുപാണ്ടുകള്‍ കാണാം. മൃദുവയതും തിളക്കമുള്ളതും നീളം കുറഞ്ഞതുമായ രോമവുമുള്ള ആണ്‍പട്ടിക്ക്‌ തൂക്കം ഏകദേശം 30-35കിലോവരെയും പെണ്‍പട്ടിക്ക്‌ 23-27കിലോ വരെയും പൊക്കം യഥാക്രമം 56-64 സെണ്റ്റീമീറ്ററും 53-60സെണ്റ്റീമീറ്ററും ആണ്‌.ആയുസ്സ്‌ ഏകദേശം പത്തുവര്‍ഷം വരെ ആണ്‌. തികഞ്ഞ ഊര്‍ജ്ജസ്വലതയും കുശാഗ്രബുദ്ധിയും ഉള്ളവയാണിവ. വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെടുന്ന ബോക്സര്‍ ഇനത്തില്‍ പെട്ടനായ്ക്കള്‍ക്ക്‌ വ്യയാമത്തിനുള്ള സ്ഥലം ആവശ്യമാണ്‌.

കേരളത്തില്‍ ധാരാളമായി ഇപ്പോള്‍ വളര്‍ത്തപ്പെടുന്ന ഒരു ഇനമായി മാറിക്കൊണ്ടിരിക്കുന്നു ബോക്സറുകള്‍.ശ്രദ്ധാപൂര്‍വ്വമുള്ള പ്രിചരണം ആവശ്യമാണിവക്ക്‌.വിലയെകുറിച്ചുപറഞ്ഞാല്‍ ൧൫൦൦൦ ത്തിനു മുകളില്‍ ആണ്‌ ബോക്സറിണ്റ്റെ കുട്ടിക്ക്‌ വിലയെന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.കേരളത്തില്‍ വടക്കാഞ്ചേരിയിലുള്ള ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ ആണത്രെ ഇവയില്‍ കേമന്‍മാര്‍ ഉള്ളത്‌. (പറഞ്ഞുകേട്ട അറിവാണ്‌)