Saturday, October 4, 2008

പോമറേനിയൻ


ചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും ഇന്റർനെറ്റിൽ ഈ പടം പ്രസിദ്ധീകരിച്ചവരോടും.

വെളുത്ത്‌ പഞ്ഞിക്കെട്ടുപോലെ നിരന്തരം കലപില കൂട്ടുന്ന സദാ ചുവന്ന നാക്കു പുറത്തിടുന്ന ഒരു കുള്ളൻ നായ്‌ ഇതായിരിക്കും പോമറേനിയൻ എന്ന് കേൾക്കുമ്പോളേ ആളുകളുടെ മനസ്സിൽ വരുന്ന ചിത്രം.കേരളത്തിൽ ഒരുകാലത്ത്‌ "പൊങ്ങച്ചക്കാരികളുടെ ഒക്കത്ത്‌"ഉം അവരുടെ മാരുതി 800 റിലും എല്ലാം ഈ ജനുസ്സിൽപ്പെട്ട നായ്ക്കളെ യദേഷ്ടം കാണാമായിരുന്നു. ചെറിയ ജനുസ്സിൽ(ടോയ്‌ ഗ്രൂപ്പ്‌) പെടുന്ന ഇവ ഇന്നത്തെ കിഴക്കൻ ജർമ്മനിയുടെയും പോളണ്ടിന്റേയും പ്രാന്തപ്രദേശങ്ങളിൽ ആണിവന്റെ ജനനം എന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും പോപ്പുലർ ആയ നായ്ജനുസ്സുകളിൽ ഒന്നാണ് പോമറേനിയൻ. ചുറുചുറുക്കും കുസൃതിനിറഞ്ഞ മുഖഭാവവും ഉള്ള ഇവ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്നു.അപരിചിതരെ കണ്ടാൽ കുരച്ച്‌ ബഹളം വെക്കുന്ന ഇവ പലപ്പോഴും അയൽക്കാർക്ക്‌ "ശല്യ"ക്കാരനായി മാറാറുണ്ട്‌.

കുട്ടികളുമായും മറ്റും വളരെ സൗഹൃദത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന പൊതുവെ വീട്ടിനകത്ത്‌ വളർത്തുവാൻ കഴിയുന്ന പോമറേനിയൻ കുട്ടികൾക്ക്‌ ണല്ലോരു കളിത്തോഴൻ/ഴി കൂടിയാണ്‌. യജമാനരിൽ നിന്നും പ്രത്യേക ശ്രദ്ധയും ലാളനയും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്‌ പോമറേനിയൻ നായ്ക്കൾ. ധാരാളം രോമങ്ങൾ ഉള്ളതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവരിലേക്ക്‌ പലവിധ അലർജിയും മറ്റു അസുഖങ്ങളും പകരുവാൻ ഇടയുണ്ട്‌.കിറൃത്യയി ചീകിയും കുളിപ്പിചും "ഡോഗ്‌"പൗഡറുകൾ ഇട്ടും ശ്രദ്ധിച്ചില്ലെങ്കിൽ ഇവയുടെ രോമങ്ങൾക്കിടയിൽ ചെള്ളും മറ്റു പരാദങ്ങളും വളർന്ന് ഇവയുടെ രൊമം കൊഴിയുവാൻ സാധ്യതയുണ്ട്‌.നായക്കളുടെ രോമം വർഷത്തിൽ ഒരിക്കൽ കൊഴിഞ്ഞുപുതിയതു വരും അതുപോലെ പ്രസവത്തോടനുബന്ധിച്ച്‌ പട്ടികളിൽ രൊമം കൊഴിഞ്ഞുപുതിയ രോമം വരുമത്രേ!

എഴുന്നു നിൽക്കുന്ന കുഞ്ഞിചെവിയും കുറിയകാലുകളും രോമനിബിഡമായ പൊക്കം കുറഞ്ഞ ശരീരവും ഉള്ള ഇവ ഏകദേശം 1.4 മുതൽ 3 കിലോ വരെ തൂക്കം വരും. പന്ത്രണ്ടുമുതൽ ഇരുപതു വർഷം വരെ ആണിവയുടെ ആയുസ്സ്‌.പ്രചനനം അടുത്തടുത്ത്‌ നടത്തുന്ന ഒരു പ്രവണയും ഇവക്കുണ്ട്‌.വെളുപ്പ്‌, കറുപ്പ്‌, സ്വർണ്ണനിറം,നീല,തുരുമ്പിന്റെ നിറം,ഇളം മഞ്ഞ,ചുവപ്പ്‌,ചോക്ലേറ്റ്‌, തുടങ്ങിയവയാണ്‌ സാധാരണ ഇവയുടെ നിറങ്ങൾ.ഇതിലെ നിറങ്ങൾ പലതും ഇടകലർന്നും വരുന്നതും സാധാരണമാണ്‌.

കുറഞ്ഞ സ്ഥലത്തു (വീടിനുള്ളില്പോലും) വളർത്താമെന്നതും വിലയും വളർത്തുന്നതിനുള്ള ചിലവും വളരെ കുറവാണെന്നതും നായ്‌വളർത്തലുകാരെ ഈ ബ്രീഡിനെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു.വില നാട്ടിൻ പുറങ്ങളിൽ 500 മുതൽ മുകളിലേക്കാണ്.കെന്നൽ ക്ലബ്ബിന്റെ സർട്ടിഫിക്കറ്റും,റെയർ കളറും ഉള്ളവക്ക് വിലകൂടും.

പാരമൊഴി: ഐസക്ക്‌ ന്യൂട്ടന്റെ ഇരുപതുവർഷത്തെ കണ്ടുപിടുത്തങ്ങളുടെ കുറിപ്പുകൾ ഒറ്റ കാന്റിൽ ലൈറ്റു മരിച്ചിടുന്നതിലൂടെ കത്തിച്ചാമ്പലാക്കിയ വിരുതൻ ഇവരുടെ കൂട്ടത്തിൽ പെട്ട നായയാണത്രേ!

3 comments:

paarppidam said...

എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഒരു നായ്‌വർഗ്ഗവും ഇതുതന്നെ!

smitha adharsh said...

എനിക്ക് കണ്ടാല്‍ ആകെക്കൂടി തിരിച്ചറിയാന്‍ കഴിയുന്ന നായ്‌ വര്‍ഗ്ഗം ഇവന്റെത് മാത്രം..
ഈ പഞ്ഞിക്കെട്ടുപോലെയുള്ള നായ്ക്കുട്ടികളെ എനിക്കിഷ്ടമാണ് കേട്ടോ.

paarppidam said...

താങ്കൾ സ്ഥിരമായി ഈ ബ്ലോഗ്ഗു വായിച്ചുനോക്കൂ.തീർച്ചയായും വിവിധ ജനുസ്സിൽ പെട്ട നായ്ക്കളെ തിരിച്ചറിയുവാൻ കഴിയും...