
ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികൾ ആണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ(അപൂർവ്വമായി കടും നീലയും,ലിവർ നിറവും മറ്റും ഉണ്ടാകാം) ഉള്ള പുള്ളികൾ ഇവയുടെ സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. നോവലുകളിലും,ചിത്രകഥകളിലും , പരസ്യങ്ങളിലും,സിനിമകളിലും (101 ഡൽമേഷ്യൻ പോലുള്ള) ഇവയുടെ ഈ പ്രത്യേകത പലപ്പോഴും അവയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവു പകർന്നിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു ജനുസ്സാണ് ഡാൽമേഷ്യൻ. ഇവയുടെ ജന്മദേശത്തെപറ്റി പല അഭിപ്രായങ്ങളും ഇന്നും നിലനിൽക്കുന്നു എങ്കിലും ക്രൊയേഷ്യയുടേ തെക്കൻ ഭാഗങ്ങളിൽ ഉള്ള ഡാൽമേഷ്യയിൽ ആണിവയുടെ ജന്മദേശം എന്നും അതിനാലാണീ പേരു ലഭിച്ചതെന്നും കൂടുതൽ പേർ വിശ്വസിക്കുന്നു.
ഉയർന്ന ശിരസ്സും പുറകിലേക്ക് പോകുമ്പോൾ തഴ്ന്ന് വരുന്ന ശരീരവും ഇവയുടെ പ്രത്യേകതയാണ്.അധികം രോമം ഉള്ളവയല്ല ഇവ. പൊക്കം 54 മുതൽ 61 സെന്റീമീറ്ററും സാധാരണഗതിയിൽ 20-27 കിലോ തൂക്കവും വരും ഇവക്ക്. വെളുപ്പിൽ കറുപ്പോ ലിവറിന്റെ നിറമോ ആണിവയുടെ “അംഗീകൃത“ നിറം.11 മുതൽ 3വർഷം വരെ സാധരണഗതിയിൽ ഇവ ജീവിക്കുന്നു.
നല്ല ചുറുചുറുക്കുള്ള ഇവ പൊതുവെ ശാന്ത സ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവും ആണെങ്കിലും പ്രധാന ന്യൂനത മറ്റു ജനുസ്സുകളെ അപേക്ഷിച്ച് രോമം ധാരാളമായി കൊഴിയുന്നു എന്നതണ്,വെളുത്ത നിറം ആയതിനാല ഇടക്കിടെ ശരീരം വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് എടുത്തുകാണിക്കും.കൂടാതെ ഈ വർഗ്ഗത്തിനിടയിൽ ജനിതക വൈകല്യം മൂലം ചെവികേൾക്കാത്ത നായ്ക്കുട്ടികൾ ധാരാളം ഉണ്ട്. പലപ്പോഴും ഇവ കുരക്കുന്നില്ല/ജാഗ്രതയില്ല എന്ന് പരാതി പറയുന്നത് കേൾക്കാം,ഒരു പക്ഷെ ഇത് കേൾവിക്കുറവിന്റെ പ്രശനം കൊണ്ടാകാം.
നാട്ടിൽ ഇവക്ക് ഏകദേശം 2500 രൂപ മുതൽ മുകളിലേക്ക് വിലയുണ്ട്.പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ളവക്ക് വിലകൂടും.
6 comments:
ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികൾ ആണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ(അപൂർവ്വമായി കടും നീലയും,ലിവർ നിറവും മറ്റും ഉണ്ടാകാം) ഉള്ള പുള്ളികൾ ഇവയുടെ സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. നോവലുകളിലും,ചിത്രകഥകളിലും , പരസ്യങ്ങളിലും,സിനിമകളിലും (101 ഡൽമേഷ്യൻ പോലുള്ള) ഇവയുടെ ഈ പ്രത്യേകത പലപ്പോഴും അവയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവു പകർന്നിട്ടുണ്ട്.
Remembered "101 Dalmatians" movie and its sequel :-)
.... നല്ല കിടിലന്‍ പേടി ഉള്ള ഒരു ഐറ്റം ആണ് . എന്‍റെ ഒരു കൂടുകാരന് ഉണ്ടായിരുന്നു ... ഒന്നു പേടിപിച്ചാല്‍ ആ സെക്കന്‍റ് ഓടി പോയി വേറെ എവിടെ എങ്കിലും നിന്നു കുരക്കും
വളരെ ശരിയാണ് നവരുചിയാ. ഇവ ഒന്ന് പേടിപ്പിച്ചാൽ ഒളിഞ്ഞിരുന്ന് കുരക്കുന്ന സ്വഭാവം ഉള്ളവയാണെന്ന് അനുഭവക്കാർ പറയുന്നു..ശൌര്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് തീർച്ചയായും റോട് തaന്നെ.ഡോബർമാൻ,ജെർമ്മൻഷെപ്പേർഡ് എന്നിവ പുറകേ വരും.(ഞാൻ ഉദ്ദേശിച്ചത് ഇവനമ്മുടെ നാട്ടിൽ സാധാരണ വളർത്തുന്നവയെന്ന നിലക്കാണ്)
നന്നായി ഈ പോസ്റ്റ്
ഞങ്ങളുടെ വീട്ടില്‍ രണ്ടു ഡാല്‍മേഷ്യന്‍സ് ഉണ്ട്.7 വയസായ Ronnieയും 5 വയസ്സുകാരി റാണിയും.ശൌര്യത്തിന്റെ കാര്യത്തില്‍ നാട്ടിലെ ഹീറോ ആണ് റോണി.കുരയുടെ വ്യത്യാസത്തില്‍ നിന്നു അവന്‍ ഉദ്ദേശിക്കുനത് എന്താണെന്നു അയല്‍ക്കാര്‍ക്ക് പോലും അറിയാം.രാത്രി പന്തിയല്ലാത്ത രീതിയില്‍ ഗേറ്റിനു പുറത്തുള്ള ആള്‍ പേരു മാറ്റം കണ്ടാലുള്ള അവന്റെ കുര കേട്ടാല്‍ അടുത്ത വീടുകളില്‍ എല്ലാം ലൈറ്റ് തെളിയുന്നത് കാണാം.വീടിലുള്ളവര്‍ ഒരുമിച്ചു പുറത്തു പോകുമ്പോള്‍ കിണ്ങ്ങുന്നതും വൈകി വരുമ്പോള്‍ പിണങ്ങുനതും, വിശക്കുമ്പോള്‍ ചിണ്ങ്ങുന്നതും കേള്‍ക്കാന്‍ തന്നെ രസമാണ്.അതിഥികളെ തിരിച്ചറിയുകയും പ്രത്യേക സ്വരത്തില്‍ അവരുടെ വരവ് വീട്ടുകാരെ അറിയിക്കുകയും ചെയ്യും.എന്നാല്‍ ഒരു നാടന്‍ പട്ടിയില്‍ കവിഞ്ഞ ഒരു ഗുണവും രാണിക്കില്ല. എന്റെ 7 വയസ്സുള്ള മകന്റെ പ്രിയ മിത്രം എന്നതൊഴിച്ചാല്‍..
Post a Comment