
Monday, November 24, 2008
അഫ്ഗാൻ ഹൂണ്ട്

ഡാൽമേഷ്യൻ

രാജപാളയം

ചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും നെറ്റിൽ ഈ ചിത്രം കൊടുത്ത വിക്കിപീഡിയ കൂടാതെ മറ്റു വല്ലവരും ഉണ്ടെങ്കിൽ അവരോടും.
ഇന്ത്യൻ ജനുസ്സിൽ പെട്ട ഈ നായ്ക്കൾ തമിഴ്നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത് ധരാളമായി കണ്ടുവരുന്നു,ഇതിൽ നിന്നും ആണ് ഇവക്ക് രാജപാളയം എന്ന പേരു ലഭിച്ചത്.പണ്ട് രാജഭരണകാലത്ത് ഇവയെ വേട്ടക്കായും യുദ്ധത്തിനായും ഒക്കെ ഉപയോഗിച്ചിരുന്നു.ഇന്ന് ഇവയുടെ എണ്ണം വളരെ കുറവാണ്,വംശനാശം സംഭവിക്കാതിരിക്കുവാൻ നായ്പ്രേമികളും തമിഴ്നാട് സർക്കാരും ഇവയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
വർക്കിങ്ങ് ഗ്രൂപ്പിൽ പെടുന്നതണ് രാജപാളയം നായ്ക്കൾ.ഓടിനടക്കുവാൻ ധാരാളം സ്ഥലം ആവശ്യമുള്ള ഇവയെ ശരിയായി പരിശീലനം നടത്തിയാൽ ഈ വിഭാഗത്തിൽ പെടുന്ന മറ്റു വിദേശജനുസ്സുകൾക്കൊപ്പം നിർത്താം. രോമം കുറഞ്ഞ് അധികം തടിയില്ലാത്ത ശരീരവും കൂർത്തമുഖവും ഉള്ള തഴേക്ക് തൂങ്ങിക്കിടക്കുന്ന ചെവികളോടും കൂടിയവയാണ് രാജപാളയം നായ്ക്കൾ.ഇവയുടെ മൂക്കിന്റെ തുമ്പത്ത് ഇളം പിങ്ക് നിറം കാണാം.65-75 സെന്റീമീറ്റർ വരെ ആണു ഇവിയയുടെ ഉയരം. നിറം അധികവും ഇളം മൻഞ്ഞയോ മഞ്ഞകലർന്ന വെളുപ്പോ ആയിരിക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ ഉടമസ്ഥർക്ക് ശല്യം ഉണ്ടാക്കാത്തവയാണ്.അപരിചിതരെ അകറ്റിനിർത്തുന്നതിൽ ഇവ പ്രത്യേകം ശ്രദ്ധാലുക്കളാണ്.നല്ല ഒരു കാവൽ നായ എന്നതിനു ഏറ്റവും അനുയോജ്യമായ വിഭാഗമാണ് രാജപാളയം.ഇന്ത്യൻ ജാനുസ്സായതിനാൽ പൊതുവെ അസുഖങ്ങൾ കുറവുമാണ്.
ഇനിയും വേണ്ടത്ര പ്രചാരം ഇവക്ക് ലഭിച്ചിട്ടില്ല എന്നതണ് സത്യം.ഒരു പക്ഷെ ഇവയുടെ അപ്പിയറൻസ് അത്രക്ക് മികച്ചതല്ലാത്തതിനാൽ ആയിരിക്കും കേരളത്തിലെ ശ്വാനപ്രേമികൾക്കിടയിലും ഇവ അത്രകണ്ട് സ്വീകര്യർ അല്ലാത്തത്.
പിന്മൊഴി:വിലയെ കുറിച്ച് വ്യക്തമായ അറിവു ലഭ്യമല്ല.നായ്ക്കളെ കുറിച്ച് വിവരം തന്നിരുന്ന വിശ്വംഭരേട്ടൻ നമ്മെ വിട്ടുപോകുകയും ചെയ്തു.